Narendra Modi | കുടുംബാധിപത്യമുള്ള പാര്‍ടികളെല്ലാം വേരൂന്നുന്നത് അഴിമതിയിലെന്ന് പ്രധാനമന്ത്രി; തെലങ്കാനയില്‍ തുടക്കം കുറിച്ചത് 6100 കോടിയുടെ പദ്ധതികള്‍ക്ക്; മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ ഉയര്‍ത്തിയത് കടുത്ത വിമര്‍ശനം
Jul 8, 2023, 15:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha. Com) തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയില്‍ 6,100 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
സംസ്ഥാനത്തിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകള്‍ക്ക് ഗുണകരമായ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്ന് മോദി അഭിപ്രായപ്പെട്ടു. തെലങ്കാനയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ പദ്ധതികള്‍ പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ചടങ്ങില്‍ സംസാരിക്കവെ തെലങ്കാനയെ അഴിമതിയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാന സര്‍കാര്‍ ചെയ്യുന്നതെന്നും അഴിമതിയാരോപണത്തിന്റെ കറ പുരളാത്ത ഒരു പദ്ധതി പോലും നിലവില്‍ തെലങ്കാനയിലില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുടുംബാധിപത്യമുള്ള പാര്‍ടികളെല്ലാം വേരൂന്നുന്നത് അഴിമതിയിലാണെന്ന് പറഞ്ഞ മോദി കോണ്‍ഗ്രസിന്റെ അഴിമതി രാജ്യമാകെ കണ്ടതാണെന്നും വ്യക്തമാക്കി.
ബിആര്‍എസിന്റെ അഴിമതിയുടെ വ്യാപ്തി തെലങ്കാന കണ്ടുകൊണ്ടിരിക്കുന്നു. ബിആര്‍എസും കോണ്‍ഗ്രസും തെലങ്കാനയിലെ ജനങ്ങള്‍ക്ക് ആപത്താണെന്ന് പറഞ്ഞ മോദി ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഭരണമാണ് തെലങ്കാനയില്‍ സര്‍കാര്‍ നടത്തുന്നതെന്നും കുറ്റപ്പെടുത്തി.
ചടങ്ങിന് ശേഷം ഭദ്രകാളി ക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുത്ത മോദി, പിന്നീട് വാറംഗലില്‍ പൊതുസമ്മേളനത്തിലും സംബന്ധിച്ചു. ചേര്‍ന്നു കിടക്കുന്ന എല്ലാ വ്യവസായ ഇടനാഴികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമായി തെലങ്കാന മാറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകം ഒന്നാകെ ഇന്‍ഡ്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര ടൂറിസം മന്ത്രിയും തെലങ്കാനയിലെ നിയുക്ത ബിജെപി അധ്യക്ഷനുമായ ജി കിഷന് റെഡ്ഡി, ബിജെപി എംപി ബന്‍ഡി സഞ്ജയ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: PM Modi launches projects worth Rs 6,100 crore in Telangana; hits out at CM KCR over 'corruption', 'scams', Hyderabad, News, Politics, Prime Minister, Narendra Modi, Corruption, Launches Rs 6,100 crore Projects, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.