കേന്ദ്ര സര്‍കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രമണ്യന്‍ സ്ഥാനമൊഴിയുന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com 08.10.2021) കേന്ദ്ര സര്‍കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രമണ്യന്‍ സ്ഥാനമൊഴിയുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതോടെയാണ് ഇദ്ദേഹം സ്ഥാനമൊഴിയുക. സ്ഥാനമൊഴിഞ്ഞ ശേഷം അകാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് സുബ്രമണ്യന്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രമണ്യന്‍ സ്ഥാനമൊഴിയുന്നു

'രാഷ്ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാവരില്‍ നിന്നുമുണ്ടായത്' എന്ന് സുബ്രമണ്യന്‍ ട്വീറ്റ് ചെയ്തു. തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം ട്വിറ്റെറില്‍ നന്ദി പറഞ്ഞു.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് 2018 ഡിസംബറില്‍ ഐ എസ് ബി ഹൈദരാബാദിലെ പ്രൊഫസറായിരുന്ന കെ വി സുബ്രമണ്യന്‍ സ്ഥാനമേല്‍ക്കുന്നത്.

Keywords:   PM Modi Lauds KV Subramanian's 'reformist Zeal' As He Steps Down As Chief Economic Advisor, New Delhi, News, Politics, Twitter, Prime Minister, Narendra Modi, Finance, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia