ഐഎന്‍എസ് കൊല്‍ക്കത്ത രാഷ്ട്രത്തിന് സമര്‍പ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 16.08.2014) ഐഎന്‍എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ എന്‍ എസ് കൊല്‍ക്കത്ത.

പതിനയ്യായിരം കിലോമീറ്റര്‍ പരിധിയിലുള്ള മിസൈലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള കപ്പലാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയുടെ വൈദഗ്ധ്യം ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നതാണ് പുതിയ നേട്ടമെന്നും ഇന്ത്യയെ വെല്ലുവിളിക്കാന്‍  ഒരു രാജ്യവും ഇനി ധൈര്യപ്പെടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

2003ലാണ് കപ്പലിന്റെ  നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ ഇതുവരെ കപ്പല്‍ യുദ്ധസജ്ജമായിട്ടില്ല. ശത്രുക്കള്‍ തൊടുത്തുവിടുന്ന മിസൈലുകളെ നൂറ് കിലോമീറ്റര്‍ അകലെവെച്ച് കണ്ടെത്താനും അവ ആക്രമിച്ച് നശിപ്പിക്കാനും കഴിവുള്ള അത്യാധുനിക റഡാര്‍ സംവിധാനത്തോടു കൂടിയാണ് ഇതിന്റെ  നിര്‍മാണം. കപ്പല്‍ പൂര്‍ണ സജ്ജമാകുന്നതോടെ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ചെന്നൈ എന്നീ കപ്പലുകളുടെ നിര്‍മ്മാണം തുടങ്ങും.

ഐഎന്‍എസ് കൊല്‍ക്കത്ത  രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മുംബൈയില്‍ നിന്നെത്തിയ മൊഗ്രാല്‍ സ്വദേശി ജുമുഅ നിസ്‌കാരത്തിന് ശേഷം നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചു

Keywords: PM Modi inducts INS Kolkata into Indian Navy, says no one will dare challenge India now, Mumbai, attack, Kochi, chennai, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia