Swarved | ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം, 7 നിലകൾ, എന്നാൽ ഇവിടെ ദൈവത്തെ ആരാധിക്കില്ല! സ്വർവേദ് മഹാമന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; സവിശേഷതകൾ അറിയാം
Dec 18, 2023, 16:49 IST
വാരണാസി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയിലെ സ്വർവേദ് മഹാമന്ദിർ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കാശിയിൽ എത്തിയ അദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രം തുറന്നുകൊടുത്തത്. വാരണാസിയിലെ ചൗബേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമർഹാൻ ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമെന്ന സവിശേഷതയുള്ള ഈ ഏഴ് നില മന്ദിരം സ്ഥിതിചെയ്യുന്നത്. ഏകദേശം 20,000 ആളുകൾക്ക് ഒരുമിച്ച് ധ്യാനിക്കാൻ കഴിയും.
പ്രധാനമന്ത്രി മോദിയുമായി പ്രത്യേക ബന്ധം
ഈ ക്ഷേത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അമ്മ പരേതയായ ഹീരാബെൻ ഈ മന്ദിരവുമായി ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഈ ക്ഷേത്രവുമായി പ്രധാനമന്ത്രി മോദിക്ക് വൈകാരികമായ ബന്ധമുള്ളത്. അതേസമയം ഈ ക്ഷേത്രത്തിൽ ദൈവവിഗ്രഹം സ്ഥാപിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, ഈ ക്ഷേത്രത്തിൽ ഒരു ദൈവത്തെയും ആരാധിക്കുന്നില്ലെന്നതാണ് പ്രത്യേകതയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
< !- START disable copy paste -->

സവിശേഷതകൾ
* ഏകദേശം 64,000 ചതുരശ്ര അടി വിസ്തീർണത്തിൽ 100 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
* ആത്മീയതയുടെ പ്രതീകമായ സ്വർവേദ് മഹാമന്ദിർ, ആത്മീയ ഗ്രന്ഥമായ സ്വർവേദത്തിന് സമർപ്പിച്ചിരിക്കുന്നു.
* താമരയുടെ ആകൃതിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്.
* ചുറ്റും 101 ജലധാരകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമാണിത്.
* 20,000 പേർക്ക് ഒരുമിച്ചിരുന്ന് സാധനയും യോഗയും ചെയ്യാനാകും.
* ഗുജറാത്തിലെ വ്യവസായികളായ ദേവവ്രത് ത്രിവേദിയുടെയും ചിരാഗ് ഭായ് പട്ടേലിന്റെയും സഹായത്തോടെയാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ മറ്റു പ്രത്യേകതകൾ
2004 ലാണ് ക്ഷേത്രത്തിന് അടിത്തറയിട്ടത്. ഇത് നിർമ്മിക്കാൻ ഏകദേശം 20 വർഷമെടുത്തു. 15 എൻജിനീയർമാർ ഡിസൈൻ തയ്യാറാക്കുകയും 600 കരകൗശല വിദഗ്ധർ സംഭാവന നൽകുകയും ചെയ്തു. അഞ്ച് നിലകളിലായി നാലായിരത്തിലധികം ഈരടികൾ ചുവരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. സ്വർവേദത്തിലെ പല സംഭവങ്ങളും ക്ഷേത്രത്തിന്റെ പുറം ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട്. പിങ്ക് മണൽക്കല്ല്, മക്രാന മാർബിൾ, രാജസ്ഥാനിലെ ഗ്രാനൈറ്റ് എന്നിവ ഉപയോഗിച്ചു. ക്ഷേത്രത്തിന്റെ ജനാലകൾ തേക്ക് തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പുറത്തെ പൂന്തോട്ടത്തിൽ നിരവധി ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

Keywords: News, Malayalam, National, India, Swarved Mahamandir ,Varanasi, Prime minister, Narendra modi, PM Modi inaugurates Swarved Mahamandir in Varanasi: 10 facts about world's largest meditation centre

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.