പാക്കിസ്ഥാൻ്റെ ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


● സിന്ധുനദി ജലകരാറിൽ മാറ്റമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
● രാജ്യത്തെ യുവാക്കൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു.
● സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി.
ന്യൂഡൽഹി: (KVARTHA) രാജ്യം 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ 96 പേരടങ്ങിയ സംഘമാണ് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകിയത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചെങ്കോട്ടയിലെ ചടങ്ങിൽ പങ്കെടുത്തു. ദേശീയപതാക ഉയർത്തുന്ന വേളയിൽ ഹെലികോപ്റ്ററുകളിൽനിന്ന് പുഷ്പവൃഷ്ടി നടത്തി. ഹെലികോപ്റ്ററുകളിലൊന്നിൽ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് എഴുതിയിരുന്നു. പതാക ഉയർത്തിയതിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
അഭിസംബോധനയും സുരക്ഷാക്രമീകരണങ്ങളും
'സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണ്' എന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് ആവർത്തിച്ച അദ്ദേഹം, സിന്ധുനദി ജലകരാറിൽ വീണ്ടും ആലോചിക്കില്ലെന്നും വ്യക്തമാക്കി. യുവാക്കൾക്കായി ഒരു പുതിയ പദ്ധതി ഇന്ന് മുതൽ ആരംഭിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ചെങ്കോട്ടയിലും പരിസരങ്ങളിലുമായി 11,000-ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പോലീസിനെയും നിയോഗിച്ചു.
ബഹുനില കെട്ടിടങ്ങളിൽ സ്നിപ്പർമാരെ വിന്യസിച്ചതിന് പുറമെ നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി മുതൽ വാണിജ്യ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് ഡൽഹി പോലീസ് തടഞ്ഞു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കി.
പ്രധാനമന്ത്രിയുടെ ഈ സ്വാതന്ത്ര്യദിന പ്രസംഗത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: PM Modi hoists flag at Red Fort on 79th Independence Day.
#IndependenceDay2025 #PMModi #RedFort #India #Pakistan #IndependenceDay