Ashok Gehlot | വിദേശരാജ്യങ്ങളില്‍ നരേന്ദ്രമോദിക്ക് സ്വീകാര്യത ലഭിക്കുന്നതിന്റ കാരണങ്ങള്‍ വെളിപ്പെടുത്തി അശോക് ഗഹലോത്
Nov 1, 2022, 20:21 IST
ജയ്പുര്‍: (www.kvartha.com) വിദേശരാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകാര്യത ലഭിക്കുന്നുവെന്നും അതിനുള്ള കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണെന്നും രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്. രാജസ്താനിലെ മന്‍ഗറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഗഹലോതിന്റെ പരാമര്‍ശം. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തെ വേദിയിലിരുത്തിയായിരുന്നു ഗഹ്ലോതിന്റെ പ്രസംഗം.
ഗഹലോതിന്റെ വാക്കുകള്‍:
വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ വലിയ ആദരമാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ജനാധിപത്യം ആഴത്തില്‍ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ഈ ആദരവ് ലഭിക്കുന്നത്. ഇത് തിരിച്ചറിയുമ്പോള്‍, അത്തരമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തേക്ക് വരുന്നതിന്റെ അഭിമാനമാണ് അവര്‍ക്കുണ്ടാവുന്നത്.
മറുപടി പ്രസംഗത്തില്‍ ഗഹലോതും താനും മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായി പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. ഞങ്ങളില്‍ സീനിയറായിരുന്നു അദ്ദേഹം. വേദിയില്‍ ഇരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിയും അദ്ദേഹമാണ് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും ഗുജറാത് മുഖ്യമന്ത്രി ഭൂപേന്ദ്ര പടേലും വേദിയിലുണ്ടായിരുന്നു.
1913 ല്‍ ബ്രിടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത 1,500 ഓളം ആദിവാസികളുടെ സ്മാരകമായ മന്‍ഗര്‍ ധാം രാജസ്താന്‍-ഗുജറാത് അതിര്‍ത്തി പ്രദേശമായ ബന്‍സ്വാരയിലാണ് സ്ഥിതിചെയ്യുന്നത്. കൂട്ടക്കൊല ചെയ്യപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കാന്‍ നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും വേദി പങ്കിട്ടത്.
Keywords: 'PM Modi Gets Global Respect As He Leads Gandhi's Country': Ashok Gehlot, Jaipur, News, Politics, Prime Minister, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.