River cruise | 51 ദിവസം, 3,200 കിലോമീറ്റര്‍, യാത്ര ചെയ്യാന്‍ ഒരാള്‍ക്ക് വേണ്ടത് 13 ലക്ഷം രൂപ; ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ് ളാഗ് ഓഫ് ചെയ്തു; തുടക്കമായത് റിവര്‍ ക്രൂയിസ് ടൂറിസത്തിന്റെ പുതിയ യുഗത്തിന്
Jan 13, 2023, 13:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാരാണസി: (www.kvartha.com) ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ ഫ് ളാഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്നാരംഭിച്ച് ബംഗ്ലാദേശിലൂടെ കടന്ന് അസമിലെ ദിബ്രുഗഡില്‍ യാത്ര പൂര്‍ത്തിയാകും. യാത്ര പൂര്‍ത്തിയാക്കാന്‍ 51 ദിവസം എടുക്കും, 3,200 കിലോമീറ്റര്‍ സഞ്ചരിക്കും. 13 ലക്ഷം രൂപയാണ് ആഡംബരക്രൂസില്‍ യാത്രചെയ്യാന്‍ ഒരാള്‍ക്ക് വേണ്ടുന്ന ചിലവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് ഫ് ളാഗ് ഓഫ് ചെയ്തത്. ഇതോടെ 'റിവര്‍ ക്രൂയിസ് ടൂറിസ'ത്തിന്റെ പുതിയ യുഗത്തിന് തുടക്കമായിരിക്കയാണ്. ഫ് ളാഗ് ഓഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉള്‍നാടന്‍ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
51 ദിവസം നീണ്ട യാത്രയില്‍ ഇന്‍ഡ്യയിലെയും ബംഗ്ലാദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3,200 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ പാര്‍കുകള്‍ എന്നിവയുള്‍പ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. 62 മീറ്റര്‍ നീളവും 12 വീതിയുമുള്ള ഗംഗാ വിലാസില്‍ മൂന്നു ഡെകുകളും 18 സീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാള്‍ക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ആകെ ചെലവാകുക.
51 ദിവസത്തിനിടെ, വാരാണസിയിലെ ഗംഗാ ആരതി, ഏറ്റവും വലിയ നദി ദ്വീപായ അസമിലെ മജുലി, ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗ, വിക്രംശില യൂനിവേഴ്‌സിറ്റി, സുന്ദര്‍ബന്‍ ഡെല്‍റ്റ, കാസിരംഗ ദേശീയ ഉദ്യാനം, ബിഹാറിലെ പട്‌ന, ജാര്‍ഖണ്ഡിലെ സാഹിബ് ഗഞ്ച്, ബംഗാളിലെ കൊല്‍കത, ബംഗ്ലാദേശിലെ ധാക, അസമിലെ ഗുവാഹതി തുടങ്ങിയ പ്രധാന നഗരങ്ങള്‍, മറ്റു ലോക പൈതൃക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെയാണ് ആഡംബരക്രൂസ് സഞ്ചരിക്കുക.
ഇതിലൂടെ ഇന്‍ഡ്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, എന്നിവ അനുഭവിക്കാന്‍ സഞ്ചാരികള്‍ക്കാകും. എംവി ഗംഗാ വിലാസിന്റെ അടുത്ത യാത്ര ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. ഇതിന്റെ ബുകിങ് ഉടന്‍ തുടങ്ങും. നിലവില്‍ കൊല്‍കതയ്ക്കും വാരാണസിക്കും ഇടയില്‍ എട്ട് റിവര്‍ ക്രൂയിസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Keywords: PM Modi flags off world's longest river cruise MV Ganga Vilas in Varanasi, Gujarat, News, Prime Minister, Narendra Modi, Travel & Tourism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.