PM Modi | ബ്രിടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇന്‍ഡ്യയിലേക്ക് ക്ഷണം; സ്വതന്ത്ര വ്യാപാര കരാറിനായി പ്രവര്‍ത്തിക്കാന്‍ ഇരുവരും സമ്മതിച്ചതായും റിപോര്‍ട്

 
PM Modi dials new UK counterpart Keir Starmer: 'Committed to robust ties', New Delhi, News, PM Modi, Keir Starmer, New Prime Minister, Congratulated, Politics, National News
PM Modi dials new UK counterpart Keir Starmer: 'Committed to robust ties', New Delhi, News, PM Modi, Keir Starmer, New Prime Minister, Congratulated, Politics, National News


സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള പ്രതിബദ്ധതയും  അറിയിച്ചു
 

ന്യൂഡെല്‍ഹി: (KVARTHA) പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. പരസ്പര വളര്‍ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. 


ഇന്‍ഡ്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായി പ്രവര്‍ത്തിക്കാന്‍ ഇരുവരും സമ്മതിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.


ഇന്‍ഡ്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. പുതിയ പ്രധാനമന്ത്രിയെ മോദി ഇന്‍ഡയിലേക്ക് ക്ഷണിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia