PM Modi | അമ്മയുടെ മൃതദേഹം ചുമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വീഡിയോ വൈറൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ്‌മദാബാദ്: (www.kvartha.com) വെള്ളിയാഴ്ച പുലർചെ അന്തരിച്ച അമ്മ ഹീരാബെൻ മോദിയോട് അവസാനമായി വിടപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹ്‌മദാബാദിലെത്തി. സഹോദരൻ പങ്കജ് മോദിയുടെ വീട്ടിലെത്തി അമ്മയുടെ ഭൗതികാവശിഷ്ടങ്ങൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കുകയും അന്ത്യയാത്രയിൽ പങ്കെടുക്കുകയും മൃതദേഹം ചുമലിലേറ്റുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
                
PM Modi | അമ്മയുടെ മൃതദേഹം ചുമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വീഡിയോ വൈറൽ

പുലർചെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയുടെ വിയോഗത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അഹ്‌മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗാളിലെ പരിപാടികൾ റദ്ദാക്കിയാണ് മോദി ഗുജറാത്തിൽ എത്തിയത്. ജൂണിലായിരുന്നു ഹീരാ ബെൻ നൂറാം പിറന്നാൾ ആഘോഷിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗർ നഗരത്തിനടുത്തുള്ള റെയ്‌സൻ ഗ്രാമത്തിലാണ് ഹീരാബെൻ താമസിച്ചിരുന്നത്.

1923 ജൂൺ 18 നാണ് ഹീരാബെൻ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയിലെ വഡ്നഗർ ആണ് സ്വദേശം. ദാമോദർദാസ് മൂൽചന്ദ് മോദിയാണ് ഭർത്താവ്. ആറു മക്കളിൽ മൂന്നാമനാണ് മോദി. പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, വാസന്തിബെൻ ഹസ്മുഖ്ലാൽ മോദി എന്നിവരാണ് മറ്റുമക്കൾ.

Keywords: PM Modi carries mother Heeraba’s mortal remains for cremation, National,News,Top-Headlines,Latest-News,Ahmedabad,Prime Minister,Narendra Modi,Video.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia