Nobel Peace Prize | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപോര്‍ടുകള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപോര്‍ട്. നൊബേല്‍ സമ്മാന കമിറ്റി ഡപ്യൂടി ലീഡര്‍ അസ്ലെ തോജെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവും ആക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Nobel Peace Prize | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപോര്‍ടുകള്‍

ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്നും തോജെ പറഞ്ഞു. 'മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിവുണ്ടെന്നും പുരസ്‌കാരം മോദിക്ക് ലഭിക്കുകയാണെങ്കില്‍ അതു അര്‍ഹതയുള്ള നേതാവിന് ലഭിക്കുന്ന ചരിത്ര നിമിഷമാണ്' എന്നും തോജെ കൂട്ടിച്ചേര്‍ത്തു.

2018ല്‍ വിഖ്യാതമായ സോള്‍ സമാധാന പുരസ്‌കാരം മോദിക്ക് ലഭിച്ചിരുന്നു. രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ചയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം. സോള്‍ പുരസ്‌കാരം നേടിയ പലരും പിന്നീട് നൊബേല്‍ സമാധാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

Keywords:  ‘PM Modi big contender for Nobel Peace Prize,’ says Nobel committee deputy leader Asle Toje, New Delhi, News, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia