PM Modi | 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യയുണ്ട്'; പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'ക്കെതിരെ പ്രധാനമന്ത്രി
Jul 25, 2023, 15:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ 26 പ്രധാന പ്രതിപക്ഷ പാർട്ടികൾ രൂപവത്‌കരിച്ച സഖ്യമായ ‘ഇന്ത്യ’യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ ഞാൻ കണ്ടിട്ടില്ല. ബ്രിട്ടീഷുകാർ വന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന് പേരിട്ടതുപോലെ, പ്രതിപക്ഷവും ഇന്ത്യയുടെ പേരിൽ സ്വയം അവതരിപ്പിക്കുകയാണ്. രാജ്യത്തിന്റെ പേര് ഉപയോഗിച്ച് മാത്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മോദിയെ എതിർക്കുക എന്ന ഒറ്റ പോയിന്റ് അജണ്ട മാത്രമുള്ള തോറ്റ, പ്രതീക്ഷയില്ലാത്തവരെന്നാണ് പ്രതിപക്ഷത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പ്രതിപക്ഷമായി തുടരാൻ അവർ തീരുമാനിച്ചിട്ടുണ്ടെന്ന് അവരുടെ പെരുമാറ്റം കാണിക്കുന്നുവെന്നും മോദി പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിൽ ജനപിന്തുണയോടെ ബിജെപി അനായാസം വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
മണിപ്പൂരിലെ വംശീയ അക്രമത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിനിടെ ചൊവ്വാഴ്ച നടന്ന ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി മോദി ഈ പരാമർശങ്ങൾ നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) എന്നതിന്റെ ചുരുക്കപ്പേരാണ് 'ഇന്ത്യ' എന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു.
Keywords: News, National, New Delhi, PM Modi, Opposition, Politics, Manipur Violence, PM Modi attacks 'directionless' Opposition front, says 'Indian Mujahideen's name also has INDIA'
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.