പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാര്‍; സഭാനടപടികള്‍ കൃത്യമായി നടക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം വേണമെന്നും പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 31.01.2022) പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാനടപടികള്‍ കൃത്യമായി നടക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം വേണമെന്നും മോദി അഭ്യര്‍ഥിച്ചു. വാക്‌സിന്‍ ഉത്പാദക രാജ്യമെന്ന നിലയില്‍ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാന്‍ സാധിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാര്‍; സഭാനടപടികള്‍ കൃത്യമായി നടക്കാന്‍ പ്രതിപക്ഷത്തിന്റെ സഹായം വേണമെന്നും പ്രധാനമന്ത്രി


അതിനിടെ ബജറ്റ് സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഒരുങ്ങിയിരിക്കുകയാണ്. പെഗാസസ് ആരോപണങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം എന്നിവയായിരിക്കും പ്രധാന വിഷയം. ഉത്തര്‍പ്രദേശ് ഉള്‍പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയിലാണ് സമ്മേളനം എന്നതും മറ്റൊരു പ്രത്യേകതയാണ്.

കാര്‍ഷിക ദുരിതം, ചൈനീസ് കടന്നുകയറ്റം, കോവിഡ് 19 ഇരകള്‍ക്ക് ദുരിതാശ്വാസ പാകേജ് ആവശ്യപ്പെടല്‍, എയര്‍ ഇന്‍ഡ്യയുടെ വില്‍പന, പെഗാസസ് തര്‍ക്കം തുടങ്ങിയ പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ സമാന ചിന്താഗതിക്കാരായ കക്ഷികളെ സമീപിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്ക് സര്‍കാര്‍ സമ്മതിക്കാന്‍ സാധ്യതയില്ലെന്നും നിയമനിര്‍മാണ കാര്യങ്ങള്‍ക്ക് അനുമതി നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

2017ല്‍ ഇസ്രാഈലുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ സ്‌പൈവെയര്‍ വാങ്ങിയതെന്ന് ന്യൂയോര്‍ക് ടൈംസ് അവകാശപ്പെട്ടതിന് പിന്നാലെ സര്‍കാരിനെ ഒറ്റക്കെട്ടായി നേരിടാന്‍ പ്രതിപക്ഷം തയാറെടുക്കുകയാണ്. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സര്‍കാരിനും ഐടി മന്ത്രി അശ്വിനി വൈഷ്ണവിനുമെതിരെ പ്രത്യേകാവകാശ പ്രമേയ അവതരണത്തിനായി ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് സ്പീകെര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ 'ചാരപ്രവര്‍ത്തനം' സര്‍കാര്‍ നിഷേധിച്ചിരുന്നു.

പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവും സമ്മേളനത്തില്‍ സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ തിങ്കളാഴ്ച രാഷ്ട്രീയ പാര്‍ടികളുടെ നേതാക്കളുമായി പ്രത്യേക യോഗങ്ങള്‍ നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് സമ്മേളനം ആരംഭിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക സര്‍വേ തിങ്കളാഴ്ചയും കേന്ദ്ര ബജറ്റ് ചൊവ്വാഴ്ചയും അവതരിപ്പിക്കും.

Keywords:  PM Modi addresses media ahead of the Budget Session, News, New Delhi, Budget meet, Prime Minister, Narendra Modi, Media, Parliament, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia