തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് 'ഗരീബ് കല്യാണ്‍ റോജ്ഗാര്‍ അഭിയാന്' വഴിയുള്ള 50,000 കോടിയുടെ പദ്ധതി; വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
Jun 20, 2020, 14:21 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 20.06.2020) രാജ്യത്ത് കോവിഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് 'ഗരീബ് കല്യാണ്‍ റോജ്ഗാര്‍ അഭിയാന് വഴിയുള്ള 50,000 കോടിയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നടത്തിയത്.
'രാജ്യം എന്റെ സുഹൃത്തുക്കളായ തൊഴിലാളികളുടെ വികാരങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നു. ഈ ആവശ്യവും വികാരവും നിറവേറ്റുന്നതിനുള്ള പ്രധാനമായ ഒന്നാണ് ബീഹാറിലെ ഖഗേരിയയില് നിന്ന് ആരംഭിക്കുന്ന 'ഗരീബ് കല്യാണ്‍ റോജര്‍ അഭിയാന്' എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ഇന്ത്യയിലെ ഗ്രാമങ്ങള്‍ കൊറോണയ്ക്കെതിരെ പോരാടിയ രീതി നഗരങ്ങള്‍ക്ക് വലിയൊരു പാഠം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. കൊറോണയെന്ന വലിയ പ്രതിസന്ധിക്ക് മുന്നില്‍ ലോകം മുഴുവന്‍ വിറച്ച് നിന്നപ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങള്‍ ഉറച്ച് നിന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടിന് സമീപം ജോലി നല്‍കും. തൊഴിലാളികളില്‍ ഭൂരിഭാഗവും അവരുടെ കഠിനാധ്വാനവും കഴിവുകളും ഉപയോഗിച്ച് അവരുടെ ഗ്രാമത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ നൈപുണ്യവും കഠിനാധ്വാനവുമായി നഗരങ്ങള്‍ മുന്നേറുകയായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രാമത്തെയും പ്രദേശത്തെയും മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറു സംസ്ഥാനങ്ങളിലായി 116 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
ലഡാക്കില്‍ നമ്മുടെ ധീരന്മാര് ചെയ്ത ത്യാഗത്തില്‍ രാജ്യം അഭിമാനിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവന് അര്‍പ്പിച്ച ധീരര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി ഗരീബ് കല്യാണ്‍ റോജര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ പറഞ്ഞു.
Keywords: PM Launches New Scheme Worth Rs 50,000 Crore To Create Jobs For Migrants, News, Inauguration, Friends, Prime Minister, Narendra Modi, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.