PM Kisan Yojana | പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണോ, പദ്ധതിയിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ? നിങ്ങൾക്ക് ഇങ്ങനെ ബന്ധപ്പെടാം
Aug 20, 2022, 12:46 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ നിർധനരായ കർഷകർക്കായി നടപ്പിലാക്കിയിട്ടുള്ള കേന്ദ്ര സർകാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan Yojana). ഈ പദ്ധതി പ്രകാരം കർഷകർക്ക് പ്രതിവർഷം 6000 രൂപയാണ് നൽകുന്നത്. ഒരു വർഷത്തിൽ, 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി അർഹരായ കർഷകരുടെ ബാങ്ക് അകൗണ്ടിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്.
ഇതുവരെ 11 ഗഡുക്കൾ എത്തിയതോടെ ഇപ്പോൾ 12ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അതേസമയം തുക ലഭിക്കുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ പരിഹാരം കണ്ടെത്താനാകും. പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് ഇൻസ്റ്റാൾമെന്റ്, കെവൈസി, രജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റ് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, ചില ഹെൽപ് ലൈൻ നമ്പറുകൾ വഴി നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം ലഭിക്കും.
ഹെൽപ് ലൈൻ നമ്പറുകൾ
പ്രധാനമന്ത്രി കിസാൻ യോജനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, പദ്ധതിയുടെ ഹെൽപ് ലൈൻ നമ്പറായ 011-24300606-ൽ വിളിച്ച് നിങ്ങൾക്ക് സഹായം തേടാം. മാത്രമല്ല, നിങ്ങളെ സഹായിക്കാൻ പദ്ധതിയുടെ ടോൾ ഫ്രീ നമ്പറും ഉണ്ട്. 18001155266 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം ലഭിക്കും.
മെയിലും അയക്കാം
pmkisan-ict(at)gov(dot)in എന്ന വിലാസത്തിൽ പദ്ധതിയുടെ ഔദ്യോഗിക ഐഡിയിൽ ഇമെയിൽ ചെയ്തും പരാതികൾ അറിയിച്ച് പരിഹാരം നേടാം.

Keywords: PM Kisan Yojana: Know These Helpline Customer Number In Case Of Any Problem, National,News,Top-Headlines,Latest-News, Newdelhi, Central Government, Farmers, Website, Scheme, Project.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.