PM Kisan | പിഎം കിസാന്‍ പദ്ധതി: ഡിസംബര്‍ 31ന് മുമ്പ് ഇക്കാര്യം പൂര്‍ത്തിയാക്കുക; ഇല്ലെങ്കില്‍ അടുത്ത ഗഡു ലഭിക്കില്ലെന്ന് അധികൃതര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (PM Kisan Yojana).യുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ ഡിസംബര്‍ 31-നകം ഇ-കെവൈസി വെരിഫിക്കേഷന്‍ നടത്തേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എങ്കില്‍ മാത്രമേ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. ഇ-കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക് അടുത്ത ഗഡു ലഭിക്കാതെ വന്നേക്കാം. പദ്ധതിയില്‍ കൃത്രിമം കാണിക്കുന്ന കര്‍ഷകരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇ-കെവൈസി നിര്‍ബന്ധമാക്കിയിട്ടുള്ളത്.
             
PM Kisan | പിഎം കിസാന്‍ പദ്ധതി: ഡിസംബര്‍ 31ന് മുമ്പ് ഇക്കാര്യം പൂര്‍ത്തിയാക്കുക; ഇല്ലെങ്കില്‍ അടുത്ത ഗഡു ലഭിക്കില്ലെന്ന് അധികൃതര്‍

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തില്‍ 2000 രൂപ വീതം മൂന്ന് ഗഡുക്കളായി നല്‍കുന്നുണ്ട്. ഷെഡ്യൂള്‍ അനുസരിച്ച്, വര്‍ഷത്തിലെ ആദ്യ ഗഡു ഏപ്രില്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയും രണ്ടാം ഗഡു ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 31 വരെയും മൂന്നാം ഗഡു ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. പദ്ധതിയുടെ 12 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. പതിമൂന്നാം ഗഡു ഡിസംബര്‍ മാസത്തില്‍ വരാനാണ് സാധ്യത.

ഓണ്‍ലൈനില്‍ ഇ-കെവൈസി ചെയ്യുന്നതിന്

ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റായ https://pmkisan(dot)gov(dot)in സന്ദര്‍ശിക്കുക.

ഘട്ടം 2: വെബ്സൈറ്റില്‍ 'e-KYC' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നമ്പറും ക്യാപ്ച കോഡും നല്‍കുക. അതിനു ശേഷം സെര്‍ച് ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

ഘട്ടം 3: തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി അതില്‍ ലഭിച്ച OTP പൂരിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയാകും.

പരാതിപ്പെടാം:

നിങ്ങള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, താഴെ നല്‍കിയിരിക്കുന്ന നമ്പറിലോ വിലാസത്തിലോ നിങ്ങള്‍ക്ക് വിളിക്കുകയോ ഇമെയില്‍ ചെയ്യുകയോ ചെയ്യാം

ഇമെയില്‍ ഐഡി: pmkisan-ict(at)gov(dot)in അല്ലെങ്കില്‍ pmkisan-funds(at)gov(dot)in
ഹെല്‍പ് ലൈന്‍ നമ്പര്‍: 011-24300606,155261
ടോള്‍ ഫ്രീ നമ്പര്‍: 1800-115-526

Keywords:  Latest-News, National, Government-of-India, Prime Minister, Top-Headlines, Agriculture, Farmers, PM Kisan Yojana, PM Kisan Yojana: Get this important work done before December 31.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia