PM Kisan | കർഷകർക്ക് സന്തോഷവാർത്ത! പിഎം കിസാന്റെ 14-ാം ഗഡു പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു; 9 കോടി പേർക്ക് പ്രയോജനം ലഭിക്കും

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് സന്തോഷവാർത്ത. പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ (PM Kisan) 14-ാം ഗഡു ജൂലൈ 28ന് കർഷകരുടെ അക്കൗണ്ടിലെത്തും. അന്നേദിവസം രാജ്യത്തെ ഒമ്പത് കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം അയക്കുമെന്ന് പിഎം ഇവന്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. 14-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കുമെന്നാണ് വിവരം.

PM Kisan | കർഷകർക്ക് സന്തോഷവാർത്ത! പിഎം കിസാന്റെ 14-ാം ഗഡു പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചു; 9 കോടി പേർക്ക് പ്രയോജനം ലഭിക്കും

ഈ പദ്ധതിയുടെ മുൻ ഗഡു ഫെബ്രുവരി 27 ന് കൈമാറിയിരുന്നു. പിഎം കിസാൻ പ്രകാരം, സർക്കാർ ഒരു വർഷത്തിൽ നിശ്ചിത ഇടവേളകളിൽ യോഗ്യരായ എല്ലാ കർഷകർക്കും 6,000 രൂപ മൂന്ന് ഗഡുക്കളായി നൽകുന്നു. ഈ പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിബിടി വഴിയാണ് കൈമാറുന്നത്. ഈ പദ്ധതിയിലൂടെ ചെറുകിട കർഷകർക്ക് നേരിട്ട് സഹായം എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. 2019 ഫെബ്രുവരിയിലാണ് ഇത് സമാരംഭിച്ചത്.

13 ഗഡുക്കൾ ഇതുവരെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. പിഎം കിസാൻ യോജനയിൽ രജിസ്‌ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan(dot)gov(dot)in- ൽ 'കിസാൻ കോർണർ' സന്ദർശിച്ച് ഓൺലൈനായി ചെയ്യാം . ഇതോടൊപ്പം, പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നും ഇവിടെ പരിശോധിക്കാം. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന്, ഇകെവൈസി (eKYC) നിർബന്ധമാണ്.

Kwywords: News, National, New Delhi, PM Kisan, Govt. Scheme,   PM Kisan Scheme 14th Instalment Date.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia