PM Kisan | പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസം; ഇ-കെവൈസി ഓഗസ്റ്റ് 31 വരെ ചെയ്യാം; ഇനിയും നീട്ടാൻ സാധ്യത കുറവ്; അവസരം നഷ്ടപ്പെടുത്തിയാൽ തുക ലഭിക്കില്ല
Aug 15, 2022, 11:21 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 10 കോടിയിലധികം കർഷകർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സർകാർ. ഇ-കെവൈസിയുടെ (PM Kisan e-kyc) അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ ഈ തീയതി ജൂലൈ 31 ആയിരുന്നു. സർകാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, വളരെ കുറച്ച് കർഷകർ മാത്രമേ ഇതുവരെ ഇ-കെവൈസി ചെയ്തിട്ടുള്ളൂ, അതിനാലാണ് തീയതി വീണ്ടും നീട്ടിയതെന്ന് സീ ന്യൂസ് റിപോർട് ചെയ്തു.
ഇനി അവസാന തീയതി നീട്ടാനുള്ള സാധ്യത കുറവാണ്
ഇ-കെവൈസി ചെയ്യാത്ത കർഷകർക്ക് 12-ാം ഗഡു സർകാർ നൽകില്ലെന്ന് കൃഷിവകുപ്പ് വൃത്തങ്ങൾ പറയുന്നു. അതിനാൽ ഈ പ്രക്രിയ നടത്തേണ്ടത് ആവശ്യമാണ്. ആദ്യം സർകാർ നിശ്ചയിച്ച അവസാന തീയതി മാർച് 31 ആയിരുന്നു. ഇതിനുശേഷം ഇത് മെയ് 31, ജൂലൈ 31 എന്നിങ്ങനെ വർധിപ്പിച്ചു. ഇപ്പോഴത് ഓഗസ്റ്റ് 31 ആയി നീട്ടി. ഇതിനുശേഷം അവസാന തീയതി കൂട്ടാനുള്ള സാധ്യത കുറവാണ്.
12-ാം ഗഡുവായി 4,000 രൂപ വരും
പ്രധാനമന്ത്രി കിസാൻ നിധിയുടെ 12-ാം ഗഡു ഉടൻ എത്തിയേക്കാം. സെപ്റ്റംബർ ആദ്യവാരം വന്നേക്കുമെന്ന് വൃത്തങ്ങൾ അവകാശപ്പെടുന്നു. 11-ാം ഗഡുവിനുള്ള പണം ഇതുവരെ ലഭിച്ചിട്ടില്ലാത്ത കർഷകർക്ക് ഇത്തവണ 12-ാം ഗഡുവായി 4,000 രൂപ നൽകും.
ഇ-കെവൈസി ചെയ്യേണ്ടതിങ്ങനെ
ഘട്ടം 1:
ഔദ്യോഗിക വെബ്സൈറ്റായ https://pmkisan(dot)gov(dot)in സന്ദർശിക്കുക.
ഘട്ടം 2:
വെബ്‌സൈറ്റിൽ 'e-KYC' എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക. തുടർന്ന് ആധാർ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകുക. അതിനു ശേഷം സെർച് ഓപ്ഷനിൽ ക്ലിക് ചെയ്യുക.
ഘട്ടം 3
തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പർ നൽകി അതിൽ ലഭിച്ച OTP പൂരിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാകും.
എന്താണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി?
കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുമായുള്ള പദ്ധതിയാണിത്. ഇതുപ്രകാരം ഓരോ വർഷവും അർഹരായ കർഷകർക്ക് 6000 രൂപ ലഭിക്കും. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക എല്ലാ വർഷവും കർഷകർക്ക് നൽകുന്നത്.

Keywords: PM Kisan Samman Nidhi EKYC Deadline Extended to 31st August, National, Newdelhi, News, Top-Headlines, Latest-News, Prime Minister, Central Government, Report, Farmers.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.