PM Kisan | പിഎം കിസാൻ 17-ാം ഗഡു ജൂൺ 18ന് എത്തും; നിങ്ങൾക്ക് ലഭിക്കുമോ, തുകയുടെ സ്റ്റാറ്റസ്, എളുപ്പത്തിൽ ഇങ്ങനെ പരിശോധിക്കാം


ന്യൂഡെൽഹി: (KVARTHA) പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ (PM KISAN) 17-ാം ഗഡു പുറത്തിറക്കുന്നതിനുള്ള തീയതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ 18ന് വാരാണസിയിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുക കൈമാറും. തുടർന്ന് തുക രാജ്യത്തെ 9.26 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം, കിസാൻ സമ്മാൻ നിധി യോജനയുടെ 17-ാം ഗഡു പുറത്തിറക്കുന്നതിനുള്ള ഫയലിലാണ് മോദി ആദ്യമായി ഒപ്പിട്ടത്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്നത് കൃഷിഭൂമിയുള്ള കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം, ഓരോ വർഷവും മൂന്ന് ഗഡുക്കളായി 6,000 രൂപ കർഷക കുടുംബങ്ങൾക്ക് നൽകുന്നു. ഇതുവരെ 16 ഗഡുക്കൾ നൽകിയിട്ടുണ്ട്.
എനിക്ക് തുക ലഭിക്കുമോ എന്നറിയാം
* ഔദ്യോഗിക വെബ്സൈറ്റ് pmkisan(dot)gov(dot)in. സന്ദർശിക്കുക
* 'Farmers Corner' വിഭാഗത്തിൽ 'Beneficiary Status' ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ട് നമ്പർ നൽകി 'Get Data' ക്ലിക്ക് ചെയ്യുക.
* നിങ്ങൾ അർഹതപ്പെട്ടയാളാണോ അല്ലയോ എന്ന് സ്ക്രീനിൽ ദൃശ്യമാകും.
തുകയുടെ സ്റ്റാറ്റസ് അറിയാൻ
* ഔദ്യോഗിക വെബ്സൈറ്റ് pmkisan(dot)gov(dot)in. സന്ദർശിക്കുക
* 'Farmers Corner' വിഭാഗത്തിൽ 'Beneficiary Status' ക്ലിക്ക് ചെയ്യുക.
* നിങ്ങളുടെ വിവരങ്ങൾ നൽകി 'Get Data' ക്ലിക്ക് ചെയ്യുക.
* പേജിൽ നിങ്ങളുടെ പേരും ഇതുവരെ ലഭിച്ച ഗഡുക്കളുടെ വിവരങ്ങളും കാണാം