മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി, കേരള ഗവര്‍ണര്‍ തുടങ്ങിയവര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 24.05.2021) മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് ജന്മദിനാശംസകള്‍ അറിയിച്ചു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി ജന്മദിനാശംസകള്‍ നേര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി, കേരള ഗവര്‍ണര്‍ തുടങ്ങിയവര്‍

ചലച്ചിത്ര താരം മോഹന്‍ലാല്‍ ടെലിഫോണില്‍ മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നേരിട്ടെത്തി ആശംസകള്‍ അറിയിച്ചു. മുന്‍ പ്രധാന മന്ത്രി എച്ച് ഡി ദേവ ഗൗഡ, ലോക സഭാ സ്പീകെര്‍ ഓം ബിര്‍ള എന്നിവര്‍ ട്വിറ്ററില്‍ ആശംസ അറിയിച്ചു.

ശരദ് യാദവ്, സുപ്രിയ സൂലെ, ശശി തരൂര്‍, അര്‍ജുന്‍ മുണ്ട, സുരേഷ് പ്രഭു, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, ഹേമന്ത് സോറാന്‍, ഹിമന്ത ബിശ്വാസ് ശര്‍മ, കോണര്‍ഡ് സാംഗ്മ, എന്‍ ബിരേന് സിംഗ് എന്നിവരും കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഖഡ്കരി, രത്തന്‍ ലാല്‍ കാട്ടാരിയ, സഞ്ജയ് ധോട്രെ, ഡോ. മഹേന്ദ്ര നാഥ് പണ്ടേ, ഫാഗ്ഗന്‍ സിംഗ് കുലസ്റ്റെ തുടങ്ങിയവരും ട്വിറ്ററില്‍ ആശംസ അറിയിച്ചു.

സാമൂഹിക-രാഷ്ട്രീയ മേഖലയിലെ അനേകം വ്യക്തികള്‍ ആശംസകള്‍ അറിയിച്ചവരില്‍പെടുന്നു.

Keywords:  PM, Kerala Governor Greet CM on Birthday, New Delhi, News, Birthday Celebration, Chief Minister, Pinarayi vijayan, Phone call, Prime Minister, Governor, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia