Assembly Election | 'കര്‍ണാടകയില്‍ പ്രധാനമന്ത്രി തോറ്റു, കോണ്‍ഗ്രസ് ജയിച്ചു'; നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി ജയറാം രമേശ്
May 13, 2023, 13:08 IST
ന്യൂഡെല്‍ഹി: (www.kvartha.com) കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ്. കോണ്‍ഗ്രസ് ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തോറ്റെന്നും ജയ്റാം രമേശ് പറഞ്ഞു. വിലക്കയറ്റം, ഭക്ഷ്യസുരക്ഷ, കര്‍ഷകപ്രശ്നങ്ങള്‍, വൈദ്യുതി വിതരണം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രദേശികമായ വിഷയങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഭാഗീയത പ്രചരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ഐക്യവും സമന്വയിപ്പിക്കുന്ന ബെംഗ്‌ളൂറിലെ ഒറ്റ എന്‍ജിനാണ് കര്‍ണാടക വോട് ചെയ്തതെന്നും ജയ്റാം രമേശ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനഹിത പരിശോധനയാവും കര്‍ണാടക തിരിഞ്ഞെടുപ്പെന്നാണ് ബിജെപി പ്രചാരണസമയത്ത് പറഞ്ഞത്. സംസ്ഥാനത്തിനു പ്രധാനമന്ത്രിയുടെ 'ആശീര്‍വാദം' ലഭിക്കുന്നതിനെക്കുറിച്ചും ബിജെപി പറഞ്ഞു. എന്നാല്‍ ഇതെല്ലാം വോടര്‍മാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു.
അതിനിടെ, കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ട്. വന്‍ വിജയമുണ്ടാകും. 40% കമിഷന്‍ സര്‍കാരെന്ന ബിജെപിക്കെതിരെയുള്ള ഞങ്ങളുടെ വാദം ജനം അംഗീകരിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ ഉയര്‍ത്തിയ പ്രധാന ആരോപണം അതായിരുന്നു. ജനം അത് അംഗീകരിക്കുകയും കോണ്‍ഗ്രസിന് ഭൂരിപക്ഷം നല്‍കുകയും ചെയ്തെന്ന് സചിന്‍ പറഞ്ഞു.
അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ തോല്‍വി സമ്മതിച്ചു. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാര്‍ടിയെ പുനഃസംഘടിപ്പിക്കുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് ഇത്തവണ വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 224 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 128 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് നേടി മുന്നിലാണ്. ഒരു സീറ്റില്‍ വിജയിച്ചു. ഇതോടെ 129 സീറ്റാണ് കോണ്‍ഗ്രസിന് ആകെയുള്ളത്. ബിജെപി 67 സീറ്റിലേക്കും ജെഡിഎസ് 22 സീറ്റിലേക്കും വീണു. കല്യാണ രാജ്യ പ്രഗതി പക്ഷ, സര്‍വോദയ കര്‍ണാടക പക്ഷ എന്നീ പാര്‍ടികള്‍ ഓരോ സീറ്റില്‍ മുന്നിലാണ്. നാല് സ്വതന്ത്രരും മുന്നിലാണ്.
Keywords: News, National-News, Congress, Party, Assembly Election, Top Headlines, Congress, BJP, CM, PM, Narendra Modi, National, Politics-News, Politics, 'PM has lost in Karnataka': Jairam Ramesh's reaction to Karnataka trends.As the results firm up in Karnataka it is now certain that the Congress has won and the PM has lost. The BJP had made its election campaign a referendum on the PM and on the state getting his 'ashirwaad'. That has been decisively rejected!
— Jairam Ramesh (@Jairam_Ramesh) May 13, 2023
The Congress party fought these…
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.