ഇന്ത്യ-ചൈന സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു
Jun 17, 2020, 14:53 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 17.06.2020) ഇന്ത്യ-ചൈന സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് അതിര്‍ത്തി തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
എല്ലാ പാര്‍ട്ടികളുടേയും ദേശീയ അധ്യക്ഷന്‍മാരെ യോഗത്തിനായി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ട്വീറ്റല്ലാതെ തിങ്കളാഴ്ച നടന്ന ലഡാക്ക് സംഘര്‍ഷത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. കരസേനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് പല വിവരങ്ങളും പുറത്തു വിട്ടത്. സംഘര്‍ഷമുണ്ടായെന്നും ചൈന അതിര്‍ത്തി ലംഘിച്ചെന്നും കരസേന ഔദ്യോഗികമായി അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നാണ് പ്രകോപനം ഉണ്ടായതെന്നാണ് ചൈനയുടെ പ്രതികരണം. ചൈനയുടെ ഭാഗത്തുനിന്നും എത്രപേര്‍ മരിച്ചെന്ന് വ്യക്തമാക്കാനും അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. നാലുപേര്‍ ഗുരുതരാവസ്ഥയിലുമാണ്.
അതേസമയം സംഭവത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Keywords: PM Calls All-Party Meet On Friday To Discuss Situation After Ladakh Clash,New Delhi, News, Politics, Criticism, Congress, Narendra Modi, Prime Minister, Meeting, Clash, China, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.