PM Awas Yojana | പിഎം ആവാസ് യോജനയ്ക്ക് 66 ശതമാനം വര്‍ധനയോടെ 79,000 രൂപ വകയിരുത്തി, റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി, 157 പുതിയ നഴ്‌സിങ് കോളജുകള്‍ വരും
Feb 1, 2023, 11:52 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്‍ഡ്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്‍ഡ്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി. അമൃതകാലത്ത് സപ്തര്‍ഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നൂറാം വാര്‍ഷികത്തിലെ ഇന്‍ഡ്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍:
1.157 പുതിയ നഴ്‌സിങ് കോളജുകള്‍ വരും
2. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി
3. അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച 2047 ഓടെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ പ്രത്യേക പദ്ധതി.
4. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി വരും.
5. 63,000 പ്രാഥമിക സംഘങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും.
6.കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും.
7. മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി.
8. 2,200 കോടി രൂപയുടെ ഹോര്‍ടികള്‍ചര്‍ പാകേജ് വരും.
9. കൃഷി അനുബന്ധ സ്റ്റാര്‍ടപ്പുകള്‍ക്കായി പ്രത്യേക ഫന്‍ഡ് വരും.
10. ഡിജിറ്റല്‍ പെയ്‌മെന്റിലുണ്ടായ വളര്‍ചയിലൂടെ ഇന്‍ഡ്യന്‍ സമ്പദ്വ്യവസ്ഥ ഏറെ മുന്നേറിയതായി ധനമന്ത്രി.
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്.
ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി. അമൃതകാലത്ത് സപ്തര്‍ഷികളെപ്പോലെ ഇത് രാജ്യത്തെ നയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നൂറാം വാര്‍ഷികത്തിലെ ഇന്‍ഡ്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍:
1.157 പുതിയ നഴ്‌സിങ് കോളജുകള്‍ വരും
2. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി
3. അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച 2047 ഓടെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ പ്രത്യേക പദ്ധതി.
4. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി വരും.
5. 63,000 പ്രാഥമിക സംഘങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും.
6.കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും.
7. മത്സ്യമേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി.
8. 2,200 കോടി രൂപയുടെ ഹോര്‍ടികള്‍ചര്‍ പാകേജ് വരും.
9. കൃഷി അനുബന്ധ സ്റ്റാര്‍ടപ്പുകള്‍ക്കായി പ്രത്യേക ഫന്‍ഡ് വരും.
10. ഡിജിറ്റല്‍ പെയ്‌മെന്റിലുണ്ടായ വളര്‍ചയിലൂടെ ഇന്‍ഡ്യന്‍ സമ്പദ്വ്യവസ്ഥ ഏറെ മുന്നേറിയതായി ധനമന്ത്രി.
Keywords: PM Awas Yojana outlay hiked by 66 pc to Rs 79,000 cr, New Delhi, News, Budget, Union-Budget, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.