Save Democracy | ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണതകളില്‍ ആശങ്ക പ്രകടിപ്പിച്ച് മമത ബാനര്‍ജി; ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നാല്‍ രാജ്യം രാഷ്ട്രപതി ഭരണത്തിന് സമാനമായ അവസ്ഥയിലേക്ക് പോകുമെന്നും സംരക്ഷിക്കാന്‍ ഇടപെടണമെന്നും ചീഫ് ജസ്റ്റിസിനോട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണതകളില്‍ ആശങ്ക പ്രകടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നാല്‍ രാജ്യം രാഷ്ട്രപതി ഭരണത്തിന് സമാനമായ അവസ്ഥയിലേക്ക് പോകുമെന്ന് പറഞ്ഞ മമത ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ആവശ്യപ്പെട്ടു. ജുറിഡികല്‍ സയന്‍സസ് സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍, ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ സാന്നിധ്യത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Aster mims 04/11/2022

Save Democracy | ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണതകളില്‍ ആശങ്ക പ്രകടിപ്പിച്ച് മമത ബാനര്‍ജി; ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നാല്‍ രാജ്യം രാഷ്ട്രപതി ഭരണത്തിന് സമാനമായ അവസ്ഥയിലേക്ക് പോകുമെന്നും സംരക്ഷിക്കാന്‍ ഇടപെടണമെന്നും ചീഫ് ജസ്റ്റിസിനോട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി

ജനാധിപത്യ അവകാശങ്ങളെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പിടിച്ചെടുക്കുകയാണെന്നും ഇപ്പോള്‍ എവിടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നതെന്നും മമത ചോദിച്ചു.

മാധ്യമങ്ങള്‍ കാട്ടുന്ന പക്ഷപാതത്തെയും മമത വിമര്‍ശിച്ചു. മാധ്യമങ്ങള്‍ക്ക് ആരെയും അധിക്ഷേപിക്കാനും കുറ്റവാളിയാക്കാനുമുള്ള അവകാശമുണ്ടോയെന്ന് ചോദിച്ച അവര്‍ ഒരാളുടെ സല്‍പേരിന് ഒരു തവണ കളങ്കമുണ്ടായാല്‍ അത് ഒരിക്കലും തിരികെ കിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.

ജനങ്ങളില്‍ നീതിപീഠത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മോശമായിരിക്കുന്നു. കോടതിക്ക് അനീതികളില്‍ ഇടപെടാനും അവരുടെ സങ്കടങ്ങള്‍ കോള്‍ക്കാനുമാകും. നീതിന്യായ സംവിധാനത്തിന് എന്ത് ചെയ്യാനാവുമെന്ന് രണ്ട് മാസത്തെ കാലയളവിനിടയില്‍ ജസ്റ്റിസ് യു യു ലളിത് കാട്ടിത്തന്നുവെന്നും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മമത പറഞ്ഞു.

Keywords: 'Please Save Democracy', Mamata Banerjee Urges Chief Justice of India, Kolkota, News, Politics, West Bengal, Chief Minister, Mamata Banerjee, Chief Justice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script