Locked! | എന്തൊരു ഗതികേട്: വിമാനയാത്രയ്ക്കിടെ യുവാവിന് ശുചിമുറിയില്‍ കഴിയേണ്ടി വന്നത് 2 മണിക്കൂര്‍; ഇടുങ്ങിയ മുറിയില്‍ പെട്ടുപോയതിന് പിന്നിലെ സംഭവം ഇങ്ങനെ!

 


ബംഗ്ലൂരു: (KVARTHA) വിമാനയാത്രയ്ക്കിടെ യുവാവിന് ശുചിമുറിയില്‍ കഴിയേണ്ടി വന്നത് രണ്ടു മണിക്കൂര്‍. മുംബൈയില്‍ നിന്ന് ബംഗ്ലൂരുവിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനുള്ളില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ശുചിമുറിയിലെ ലോക് കേടായതാണ് യുവാവിന് വിനയായത്.
Locked! | എന്തൊരു ഗതികേട്: വിമാനയാത്രയ്ക്കിടെ യുവാവിന് ശുചിമുറിയില്‍ കഴിയേണ്ടി വന്നത് 2 മണിക്കൂര്‍; ഇടുങ്ങിയ മുറിയില്‍ പെട്ടുപോയതിന് പിന്നിലെ സംഭവം ഇങ്ങനെ!
എസ് ജി 268 എന്ന വിമാനം ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിക്കായിരുന്നു മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. ടേക് ഓഫിന് പിന്നാലെ തന്നെ 14ഡി നമ്പര്‍ സീറ്റിലിരുന്ന യാത്രക്കാരന്‍ ശുചിമുറിയില്‍ കയറി. കാര്യം സാധിച്ചശേഷം പുറത്തിറങ്ങാന്‍ നോക്കിയപ്പോഴാണ് താന്‍ പെട്ടുപോയെന്ന വിവരം യുവാവ് അറിയുന്നത്. എത്ര ശ്രമിച്ചിട്ടും വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടായിരുന്നില്ല.

അതുകൊണ്ടു തന്നെ ബംഗ്ലൂരുവില്‍ ലാന്‍ഡ് ചെയ്യുന്ന സമയം വരെ ഇയാള്‍ക്ക് ശുചിമുറിയില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയായിരുന്നു. യാത്ര ആസ്വദിക്കുന്നത് പോയിട്ട് ഒരു ഗ്ലാസ് വെള്ളം വരെ ഇയാള്‍ക്ക് കുടിക്കാന്‍ കഴിഞ്ഞില്ല. യാത്രയിലുടനീളം വിമാനത്തിലെ ജീവനക്കാര്‍ പേപറില്‍ വിവരങ്ങളെഴുതി നല്‍കി യുവാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ പുലര്‍ചെ 3.45ഓടെ ബംഗ്ലൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ എന്‍ജിനീയര്‍മാരെത്തിയാണ് ശുചിമുറിയുടെ വാതില്‍ തുറന്നത്.

എന്നാല്‍ സംഭവത്തില്‍ സ്പൈസ് ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രക്കാരന്‍ ശുചിമുറിയില്‍ കുടുങ്ങിയത് അറിഞ്ഞതോടെ വാതില്‍ പുറത്ത് നിന്നും തുറക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇടുങ്ങിയ സ്ഥലത്ത് മണിക്കൂറോളം കുടുങ്ങിപ്പോയതോടെ യുവാവ് ആകെ ഭയപ്പെട്ടിരുന്നു. വാതില്‍ പൊളിച്ച് പുറത്തെത്തിച്ച ഇയാള്‍ക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയെന്നുള്ള റിപോര്‍ട് പുറത്തുവന്നിട്ടുണ്ട്.

Keywords:  'Please close the lid and sit on it': What SpiceJet crew told passenger locked inside toilet for entire flight, Bengaluru, News, Toilet, Locked, Spice Jet, Report, Treatment, Airport, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia