Plea in SC | 'പൊലീസ് കസ്റ്റഡിയിലിരിക്കെ അതീഖ്-അശ്റഫ് കൊല്ലപ്പെട്ടതും ആറ് വർഷത്തിനിടെ യുപിയിൽ നടന്ന 183 ഏറ്റുമുട്ടലുകലും അന്വേഷിക്കണം'; സുപ്രീം കോടതിയിൽ ഹർജി
Apr 17, 2023, 10:13 IST
ന്യൂഡെൽഹി: (www.kvartha.com) പൊലീസ് കസ്റ്റഡിയിലിരിക്കെ സമാജ് വാദി പാർടി മുൻ എംപി അതീഖ് അഹ്‌മദും സഹോദരനും കൊല്ലപ്പെട്ട വിഷയം സുപ്രീം കോടതിയിലും എത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കൂടാതെ യുപിയിൽ 2017 മുതൽ ഇതുവരെ നടന്ന 183 ഏറ്റുമുട്ടലുകളിലും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിനായി മുൻ സുപ്രീം കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തിൽ കൊലപാതകത്തിന്റെയോ വ്യാജ ഏറ്റുമുട്ടലിന്റെയോ പേരിൽ പൊലീസ് കസ്റ്റഡിയിൽ കൊലപാതകം നടത്തിയത് നിയമവാഴ്ചയുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. വികാസ് ദുബെ മുതൽ അതീഖ്, അശ്‌റഫ് കൊലപാതകം വരെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിയമവാഴ്ചയുടെ ലംഘനത്തിനും പൊലീസ് ക്രൂരതയ്ക്കും എതിരെയാണ് തന്റെ പൊതുതാൽപര്യ ഹർജിയെന്ന് ഹർജിക്കാരൻ പറഞ്ഞു. പൊലീസ് സാന്നിധ്യത്തിൽ പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് അതീഖ് അഹ്‌മദും സഹോദരൻ അശ്റഫും വെടിയേറ്റ് മരിച്ചത്. അക്രമികൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.
Keywords: Delhi-News, National, National-News, News, Police, Inquiry, Supreme Court, Custdoy, Hospital, Attackers, Plea moved in SC seeking inquiry over murders of Atiq Ahmed, Ashraf and 183 encounters in UP.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.