Plea | 'ലോക് സഭാ സെക്രടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണം'; രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
Sep 5, 2023, 17:16 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വകേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്. അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക് സഭാ
സെക്രടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായത്. നിയമ പോരാട്ടങ്ങള്‍ക്കിടെ സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക് സഭാംഗത്വം പുനഃസ്ഥാപിക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തെ തടവ് ശിക്ഷാ വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തതോടെയാണ് രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാനും വഴിയൊരുങ്ങിയത്. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീകര്‍ പക്ഷേ ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് എംപി സ്ഥാനം പുനഃസ്ഥാപിച്ചത്.
Keywords: News, National, National-News, Politics, Politics-News, National News, Plea, Supreme Court, Congress Leader, Rahul Gandhi, Lok Sabha, Membership, Plea In Supreme Court Challenges Restoration Of Rahul Gandhi's Lok Sabha Membership.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

