'CoWIN portal | 'കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതം'; വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍
Jun 12, 2023, 18:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഡാറ്റയുടെ സുരക്ഷയ്ക്കായി വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ടെലിഗ്രാം ബോട്ടിലാണ് കോവിന്‍ സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നതെന്ന് ട്വിറ്ററിലെ ചില പോസ്റ്റുകള്‍ അവകാശപ്പെടുന്നതായി കേന്ദ്രം അറിയിച്ചു. ആധാര്‍ കാര്‍ഡ് നമ്പറോ, ഫോണ്‍ നമ്പറോ നല്‍കിയാല്‍ ആളുടെ പേര്, ഫോണ്‍ നമ്പര്‍, ജനന തീയതി, വാക്സിന്‍ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവയാണ് ടെലിഗ്രാം ബോട്ടില്‍ മറുപടിയായി ലഭ്യമായിരുന്നതെന്നാണ് ആരോപണം.
മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ ഏതൊരു പൗരന്റെയും വിശദാംശങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് ട്വിറ്റര്‍ പോസ്റ്റുകളില്‍ കുറിച്ചിട്ടുള്ളത്. എന്നാല്‍ കോവിന്‍ പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ വഴിയാണ് രജിസ്ട്രേഷന്‍ നടത്തുന്നതെന്നും രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ലഭിച്ച ഒടിപി നല്‍കാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കാണാന്‍ കഴിയില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
സുരക്ഷയ്ക്കായി ശക്തമായ ക്രമീകരണങ്ങള്‍
കോവിന്‍ പോര്‍ട്ടലില്‍ ആളുകളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കര്‍ശനമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിന്‍ പോര്‍ട്ടലിന്റെ ഡാറ്റയുടെ ശക്തമായ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
സിഇആര്‍ടി-ഇന്‍ അന്വേഷിക്കും
വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനോട് (സിഇആര്‍ടി-ഇന്‍) ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, കോവിനിലെ നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മന്ത്രാലയം അവലോകനം ചെയ്യും.

Keywords: News, Malayalam-News National, National-News, Government of India, Central Government, CoWIN, COVID 19, `Platform Completely Safe`: Centre Rejects Reports Of CoWIN Data Breach.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.