Pet Dog | യാത്രാ കോചുകളില്‍ ഇനി വളര്‍ത്തു നായകളേയും ഒപ്പം കൊണ്ടുപോകാം; മുന്‍കൂട്ടി ബുക് ചെയ്യണം; നല്‍കേണ്ടത് 60 കിലോ ലഗേജിന് നല്‍കേണ്ട തുക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) യാത്രാ കോചുകളില്‍ ഇനി വളര്‍ത്തു നായകളേയും ഒപ്പം കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് കോച്, ഫസ്റ്റ് എസി കോച് എന്നിവയിലോ, ലഗേജ് കം ബ്രേക് വാനിലോ നായകളെ കൊണ്ടുപോകാം എന്നാണ് ദക്ഷിണ റെയില്‍വേ അറിയിച്ചിരിക്കുന്നത്.

നിബന്ധനകള്‍ അറിയാം:

ബുക് ചെയ്തതിന് ശേഷമേ വളര്‍ത്തു നായക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യാനാവൂ. ഒരാള്‍ക്ക് ഒരു നായയെ കൊണ്ടുപോകാനാണ് അനുമതി. നായയെ ബുക് ചെയ്ത് കൊണ്ടുപോകാനായി യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും പാഴ്സല്‍ ഓഫീസില്‍ എത്തിക്കണം.

Pet Dog | യാത്രാ കോചുകളില്‍ ഇനി വളര്‍ത്തു നായകളേയും ഒപ്പം കൊണ്ടുപോകാം; മുന്‍കൂട്ടി ബുക് ചെയ്യണം; നല്‍കേണ്ടത് 60 കിലോ ലഗേജിന് നല്‍കേണ്ട തുക

ഫസ്റ്റ് ക്ലാസ്, ഫസ്റ്റ് എസി എന്നിവയില്‍ 60 കിലോ ലഗേജിന് നല്‍കേണ്ട തുകയാണ് നായയെ കൊണ്ടുപോകുന്നതിനുള്ള പണമായി നല്‍കേണ്ടത്. യാത്രക്കാരന്റെ ടികറ്റ് പിഎന്‍ആര്‍ നമ്പര്‍ കാണിച്ച് പാഴ്സല്‍ ഓഫീസില്‍ ഈ തുക അടയ്ക്കണം.

നായ്ക്ക് രോഗമില്ലെന്ന് വ്യക്തമാക്കുന്ന വെറ്റിനറി ഡോക്ടറുടെ സര്‍ടിഫികറ്റ് കയ്യില്‍ കരുതണം. നായയുടെ വാക്സിന്‍ എടുത്തതിന്റെ രേഖകളും കാണിക്കണം. എന്നാല്‍ സെകന്‍ഡ് എസി, തേര്‍ഡ് എസി, എ സി ചെയര്‍ കാര്‍, സ്ലീപര്‍ എന്നിവയിലൊക്കെ നായയെ കൊണ്ടുപോയാല്‍ സാധാരണ നിരക്കില്‍ നിന്ന് ആറ് ഇരട്ടിയാവും പിഴയായി നല്‍കേണ്ടത്.

Keywords: Planning To Travel With Your Pet Dog In Train? Here's All You Need To Know, Chennai, News, Passengers, Dog, Train, Ticket, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia