Ooty | ഊട്ടിയിലേക്കാണോ യാത്ര? ഈ സ്ഥലങ്ങള്‍ ഒരിക്കലും കാണാതെ പോകരുത്!
May 7, 2023, 21:17 IST
ഊട്ടി: (www.kvartha.com) നീലഗിരി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഊട്ടി നഗരം അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടതാണ്. സുഖകരമായ കാലാവസ്ഥ, മനോഹരമായ കാഴ്ചകള്‍, തേയിലത്തോട്ടങ്ങള്‍, ശാന്തമായ തടാകങ്ങള്‍ എന്നിവ ഈ നഗരത്തെ വളരെ സവിശേഷമാക്കുന്നു. ഇതിനെ 'ഹില്‍ സ്റ്റേഷനുകളുടെ രാജ്ഞി' എന്നും വിളിക്കുന്നു. ഊട്ടിയിലേക്കാണ് യാത്രയെങ്കില്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത സ്ഥലങ്ങളുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
അവലാഞ്ച് തടാകം
ഊട്ടിയില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള അവലാഞ്ച് തടാകം മലകള്‍ക്കും പച്ചപ്പിനുമിടയിലാണ്. ഈ തടാകം എല്ലാ സന്ദര്‍ശകരെയും മയക്കുന്നു. ഈ ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായതിനാല്‍ തടാകത്തിന് അവലാഞ്ച് എന്ന പേരും ലഭിച്ചു. ശുദ്ധജല മീന്‍ പിടുത്തതിന് ഇത് പ്രശസ്തമാണ്. ഇതൊരു മികച്ച പിക്‌നിക് സ്‌പോട്ട് കൂടിയാണ്.
ഊട്ടി തടാകം
മത്സ്യബന്ധനത്തിനായി നിര്‍മ്മിച്ച കൃത്രിമ തടാകമാണിത്. ഈ തടാകം ബോട്ടിംഗിന് പ്രശസ്തമാണ്. പ്രാദേശികമായി നിര്‍മ്മിച്ച സാധനങ്ങള്‍ വില്‍ക്കുന്ന ഏതാനും കടകളും തടാകത്തിന് ചുറ്റും സ്ഥിതിചെയ്യുന്നു.
എമറാള്‍ഡ് തടാകം
നീലഗിരി ജില്ലയിലെ എമറാള്‍ഡ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന എമറാള്‍ഡ് തടാകം വളരെ ആകര്‍ഷകമാണ്. സൈലന്റ് വാലി എന്നാണ് ഇതിന്റെ പേര്. ഊട്ടിയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചുറ്റുമുള്ള തേയിലത്തോട്ടങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും ദൃശ്യം ഇവിടെ നിന്ന് കാണണം.
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍
ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. 55 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ ഉദ്യാനം ഫേണ്‍ ഹൗസ്, ലോവര്‍ ഗാര്‍ഡന്‍, ഇറ്റാലിയന്‍ ഗാര്‍ഡന്‍, കണ്‍സര്‍വേറ്ററി, നഴ്‌സറി എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
മാന്‍ പാര്‍ക്ക്
ഊട്ടി തടാകത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മാന്‍ പാര്‍ക്കിലേക്ക് റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. വ്യത്യസ്ത തരം മാനുകള്‍ നിങ്ങളെ ആകര്‍ഷിക്കും. ഏകദേശം 22 ഏക്കര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പാര്‍ക്ക് തമിഴ്‌നാട്ടിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ്.
ദൊഡ്ഡബെട്ട
നീലഗിരി പര്‍വാതനിരകളിലെ ഏറ്റവും വലിയ പര്‍വതമാണ് ദൊഡ്ഡബെട്ട. 2623 മീറ്ററാണ് ഇതിന്റെ ഉയരം. ദൊഡ്ഡബെട്ട ട്രക്കിംഗ് നടത്തുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെ നിന്നുള്ള കാഴ്ച നിങ്ങളെ വിസ്മയിപ്പിക്കും. ഇവിടുത്തെ സസ്യങ്ങളും മൃഗങ്ങളും ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു.
കല്‍ഹട്ടി വെള്ളച്ചാട്ടം
കല്‍ഹട്ടി ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്. കല്‍ഹട്ടി ഗ്രാമത്തില്‍ നിന്ന് ഏകദേശം രണ്ട് മൈല്‍ അകലെയുള്ള പാതയിലൂടെ ഈ വെള്ളച്ചാട്ടത്തിലെത്താം. പ്രകൃതി ഭംഗി തീര്‍ച്ചയായും നിങ്ങളെ വിസ്മയിപ്പിക്കും.
കാമരാജ് സാഗര്‍ ഡാം
പിക്‌നിക്കുകള്‍ക്കും സിനിമാ ഷൂട്ടിങ്ങുകള്‍ക്കും ഇത് ഒരു ജനപ്രിയ സ്ഥലമാണ്. ഊട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഈ അണക്കെട്ട്. സാന്‍ഡിനല്ല റിസര്‍വോയര്‍ എന്നും അറിയപ്പെടുന്ന ഈ അണക്കെട്ട് മനോഹരമായ പശ്ചാത്തലത്തില്‍ മികച്ച അനുഭൂതി നല്‍കുന്നു.
മുതുമല ദേശീയോദ്യാനം
ഊട്ടിയിലെ മറ്റൊരു മനോഹരമായ സ്ഥലമാണിത്. സസ്യജാലങ്ങളോടൊപ്പം നിരവധി വന്യമൃഗങ്ങളെയും പാര്‍ക്ക് ആകര്‍ഷിക്കുന്നു. അമ്പതോളം കടുവകള്‍ വസിക്കുന്നതിനാല്‍ കടുവാ സങ്കേതമായും ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ അതിഥി മന്ദിരവും ഇവിടെ വാടകയ്ക്ക് ലഭ്യമാണ്.
മുകുര്‍ത്തി ദേശീയോദ്യാനം
നീലഗിരി ബയോ റിസര്‍വിന്റെ ഭാഗമാണ് മുകുര്‍ത്തി ദേശീയോദ്യാനം. വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും ആകര്‍ഷകമായ കാഴ്ചയും കാരണം ഇത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. 80 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഈ പാര്‍ക്കില്‍ നിരവധി മൃഗങ്ങളെയും പക്ഷികളെയും കാണാം. ഇതിനകത്ത് ചില വാച്ച് ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. ട്രെക്കിങ്ങിന് ഏറെ പ്രിയപ്പെട്ട സ്ഥലം കൂടിയാണിത്.

Keywords: News, Malayalam-News, South-Travel, National, National-News, Travel&Tourism, Travel-Tourism-News, Ooty, Ooty News, Places to Visit in Ooty.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.