Delivery boy | പിസ കമ്പനിയുടെ ഡെലിവറി ബോയ് യുവതിയായ ഉപഭോക്താവിനോട് പ്രണയാഭ്യര്‍ഥന നടത്തി; പിന്നീട് സംഭവിച്ചത്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്നൗ: (www.kvartha.com) ഓണ്‍ലൈന്‍ ഡെലിവറി പ്രവണത വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ഒരു വശത്ത് വസ്ത്രങ്ങളും മറ്റും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മറുവശത്ത് ആവശ്യാനുസരണം ഭക്ഷണവും ഓര്‍ഡര്‍ ചെയ്യുന്നു. ഇതിനിടയില്‍ ചിലപ്പോള്‍ വിചിത്രവും മോശവുമായ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. അത്തരത്തിലൊരു സംഭവമാണ് യുപിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഇവിടെ ഒരു ഡെലിവറി ബോയ് യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും പിന്നീടത് കേസാവുകയും ചെയ്തു.
    
Delivery boy | പിസ കമ്പനിയുടെ ഡെലിവറി ബോയ് യുവതിയായ ഉപഭോക്താവിനോട് പ്രണയാഭ്യര്‍ഥന നടത്തി; പിന്നീട് സംഭവിച്ചത്!

കനിഷ്‌ക എന്ന യുവതി ട്വിറ്ററില്‍ അനുഭവം പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്. ഓണ്‍ലൈന്‍ ഡെലിവെറിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ എടുത്ത ശേഷം ഡെലിവറി ബോയ് തനിക്ക് മെസേജ് അയച്ചതായി യുവതി പറയുന്നു. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടും കനിഷ്‌ക ട്വിറ്ററില്‍ പങ്കുവച്ചു. ഇതിലൂടെ ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായും അവര്‍ ആരോപിച്ചു. ഡെലിവറി ബോയിക്ക് തന്നെ ഇഷ്ടമായാലും കമ്പനി വഴി ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് ശരിയാണോ എന്നാണ് യുവതിയുടെ ചോദ്യം.

'എന്റെ പേര് കബീര്‍ എന്നാണ്. ഇന്നലെ നിങ്ങള്‍ക്ക് പിസ കൊണ്ടുവന്ന ആളാണ് ഞാന്‍. എനിക്ക് നിന്നെ ഇഷ്ടമായി', എന്നാണ് യുവതി പങ്കുവെച്ച സ്‌ക്രീന്‍ ഷോര്‍ട്ടില്‍ കാണാനാവുന്നത്. 'ഞാന്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ അയാള്‍ ദുരുപയോഗം ചെയ്തു. ഒരു ഉപഭോക്താവെന്ന നിലയില്‍ കമ്പനി വഞ്ചിച്ചു. ഇത് കമ്പനിയുടെയും ജീവനക്കാരുടെയും വിശ്വാസ ലംഘനമാണ്', യുപി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് യുവതി കുറിച്ചു.

തന്റെ പരാതിയെ ഡോമിനോ അവഗണിച്ചെന്നും യുവതി കുറ്റപ്പെടുത്തി. 'ഈ വ്യക്തിയുടെ പേര് ചാറ്റില്‍ കബീര്‍, സ്റ്റോറില്‍ മന്നു, ഇമെയിലില്‍ കബീര്‍ ബബ്ലു. വ്യത്യസ്ത പേരുകളില്‍ ഈ വ്യക്തി എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. മന്നു എന്ന കബീര്‍ എന്ന ബബ്ലുവിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ആദ്യം ഡോമിനോസ് വിസമ്മതിച്ചു. അവര്‍ എന്റെ ഫോണ്‍ നമ്പറും വിലാസവും അവരുടെ ഡെലിവറി ബോയ്ക്ക് ചോര്‍ത്തി', യുവതി കുറിച്ചു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡെലിവറി ബോയ്‌ക്കെതിരെ കമ്പനിയും നടപടിയെടുത്തു . സംഭവത്തില്‍ കമ്പനിക്ക് ആശങ്കയുണ്ടെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവന ഇറക്കി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അന്വേഷണം നടത്തിയതായും ഡെലിവറി ബോയിയെ പുറത്താക്കിയതായും കമ്പനി അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി കമ്പനി സഹകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ യുപി പൊലീസും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുവതിയുടെ ട്വീറ്റിന് മറുപടിയായി അടിയന്തര സഹായം ഉടന്‍ എത്തുമെന്ന് ഉറപ്പ് നല്‍കി.

Keywords: Trending News, Viral News, Pizza, Delivery boy, Twitter, Viral, UP News, Love Proposal, Pizza delivery boy proposes to woman customer on chat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia