അഞ്ചു വയസ്സുകാരിക്ക് നേരെ പീഡന ശ്രമം; പിസ്സാ ഡെലിവറി ബോയ് അറസ്റ്റില്‍
Jul 13, 2015, 20:23 IST
ഒരു മള്‍ടി നാഷണല്‍ പിസ്സാ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന അമിതാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച പിസ്സാ വിതരണത്തിന് പോയപ്പോള്‍ വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നെന്ന്‍ പോലീസ് പറഞ്ഞു. സംഭവ സമയത്ത് വീട്ടില്‍ മുതിര്‍ന്നവര്‍ ആരും ഉണ്ടായിരുന്നില്ല.
പിസ്സാ വിതരണത്തിന് വന്ന വ്യക്തി തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചതായി പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകമറിയുനത്.
മാതാപിതാക്കളുടെ പരാതി പ്രകാരം ലജ്പത് നഗറില്‍ വച്ച് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
SUMMARY: A pizza delivery boy has been arrested for allegedly molesting a five year old child in Delhi. The police has arrested and registered FIR against him.
Keywords: Police, Arrest, FIR, Molestation, Child
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.