ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

 


ന്യൂഡല്‍ഹി: (www.kvartha.com 30.05.2016) ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ ആര്‍ക്കും ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സമരസമിതി പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താത്ത തരത്തിലുള്ള പദ്ധതിയാണ് മേഖലയില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തതാണെന്നും പിണറായി പറഞ്ഞു.

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ ആശങ്കവേണ്ടെന്ന്  മുഖ്യമന്ത്രിമുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംഘര്‍ഷമല്ല ചര്‍ച്ചയാണ് വേണ്ടത്. മുല്ലപ്പെരിയാര്‍
വിഷയത്തില്‍ തമിഴ്‌നാടുമായി തുറന്ന ചര്‍ച്ച വേണം. കേരളത്തിന് ഏകപക്ഷീയമായി പുതിയ ഡാം നിര്‍മിക്കാന്‍ കഴിയില്ല.

രണ്ട് സംസ്ഥാനങ്ങളും അംഗീകരിച്ച് ഡാം പണിയണമെന്നാണ് നിയമസഭാ പ്രമേയം പറയുന്നതെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords:  New Delhi, National, Chief Minister, Kerala, Pinarayi vijayan, CPM, LDF, Mullaperiyar Dam, Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia