SWISS-TOWER 24/07/2023

Railway Expansion | റെയില്‍ പാതകളുടെ എണ്ണം വര്‍ധിപ്പിക്കല്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി 

 
Pinarayi Vijayan Discusses Kerala Railway Expansion with Central Minister
Pinarayi Vijayan Discusses Kerala Railway Expansion with Central Minister

Photo Credit: Facebook / Ministry of Railways, Government of India

ADVERTISEMENT

● സംസ്ഥാന കായിക - റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാനും ഒപ്പമുണ്ടായിരുന്നുശബരി റെയില്‍ പാതയും സില്‍വര്‍ ലൈന്‍ പദ്ധതിയും ചര്‍ച്ചയായി
● കേരളത്തിലെ റെയില്‍പാതകളുടെ എണ്ണവും വികസനവും ചര്‍ച്ച ചെയ്തു
● പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുന്‍ ചര്‍ച്ചയുടെ തുടര്‍ച്ച

ന്യൂഡെല്‍ഹി: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയില്‍ ഭവനില്‍ കൂടിക്കാഴ്ച നടത്തി. റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന കായിക - റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

Aster mims 04/11/2022

അങ്കമാലി - എരുമേലി - ശബരി റെയില്‍ പാത പദ്ധതി, സില്‍വന്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം മൂന്ന്, നാല് വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. 

ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍. 

ചര്‍ച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയില്‍ പാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റു കാര്യങ്ങളില്‍ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

#KeralaRailway #Development #PinarayiVijayan #RailwayProjects #SilverLine #SabariRail

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia