Toll payment | ടോൾ ബൂതുകൾ അവസാനിക്കുമോ? പണം ഈടാക്കാൻ സർകാർ പരിഗണിക്കുന്ന പുതിയ പദ്ധതി ഇങ്ങനെ
Sep 14, 2022, 11:21 IST
ന്യൂഡെൽഹി: (www.kvartha.com) നേരത്തെ ടോൾ ബൂതുകളിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു, അതിൽ നിന്ന് രക്ഷപ്പെടാൻ ഫാസ്ടാഗ് ആരംഭിച്ചു. ഇപ്പോൾ ടോൾ പിരിച്ചെടുക്കാൻ ആധുനിക സംവിധാനം സർകാർ വികസിപ്പിക്കുകയാണ്. അതിൽ നമ്പർ പ്ലേറ്റ് വഴി ടോൾ തുക ഈടാക്കും. ടോൾ പ്ലാസകൾക്ക് പകരം ഓടോമാറ്റിക് നമ്പർ പ്ലേറ്റ് ഐഡന്റിഫികേഷൻ സംവിധാനങ്ങൾ ഏർപെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതി സർകാർ നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച പറഞ്ഞു. ഇതിലൂടെ വാഹന ഉടമകളുടെ ബാങ്ക് അകൗണ്ടിൽ നിന്ന് നിരക്കുകൾ ഈടാക്കും.
ഫാസ്ടാഗ് നിലവിൽ വന്നതിന് ശേഷം സർകാർ ഉടമസ്ഥതയിലുള്ള നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇൻഡ്യയുടെ (NHAI) ടോൾ വരുമാനം പ്രതിവർഷം 15,000 കോടി രൂപ വർധിച്ചതായി ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് റോഡ് ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു. 'ഇപ്പോൾ ഓടോമൊബൈൽ നമ്പർ പ്ലേറ്റ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ പോകുന്നു, അതിലൂടെ ടോൾ പ്ലാസ ഇല്ല. നമ്പർ പ്ലേറ്റ് വഴി നേരിട്ട് ബാങ്ക് അകൗണ്ടിൽ നിന്ന് ടോൾ ചാർജുകൾ കുറയ്ക്കും', മന്ത്രി വ്യക്തമാക്കി.
സർകാർ ഇപ്പോൾ രണ്ട് ഓപ്ഷനുകളാണ് പരിഗണിക്കുന്നതെന്ന് ഗഡ്കരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം, ഒരു കാറിന് ജിപിഎസ് ഉണ്ടായിരിക്കുകയും ബാങ്ക് അകൗണ്ടിൽ നിന്ന് നേരിട്ട് കുറയ്ക്കുകയും ചെയ്യുക. രണ്ടാമത്തെ ഓപ്ഷൻ നമ്പർ പ്ലേറ്റ് വഴി ആയിരിക്കും. ക്യാമറ പതിഞ്ഞിടത്ത് ഓടോമാറ്റിക് നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് പണം ഈടാക്കും.
പുതിയ സംവിധാനം എങ്ങനെ പ്രവർത്തിക്കും?
വാഹനങ്ങൾ നിർത്താതെ തന്നെ ഓടോമാറ്റിക് ടോൾ പിരിവ് സാധ്യമാക്കുന്നതിനുള്ള പദ്ധതിക്കായാണ് കേന്ദ്ര സർകാർ നടപടികൾ കൈക്കൊള്ളുന്നത്. ഈ ഓടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറയിലൂടെ നികുതി പിരിവിന്റെ ജോലി ചെയ്യും. മൊത്തത്തിൽ ക്യൂവിൽ നിന്ന് ആശ്വാസം പകരാനാണ് സർകാരിന്റെ ശ്രമം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.