പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു: പൈലറ്റ് അഭിനവ് ചൗധരി അപകടത്തിൽ മരിച്ചു

 


ന്യൂഡെൽഹി: (www.kvartha.com 21.05.2021) പഞ്ചാബിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു. വിമാനത്തിന്റെ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരി അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ വ്യാമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് വിമാനം തകർന്ന് വീണത്.

പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു: പൈലറ്റ് അഭിനവ് ചൗധരി അപകടത്തിൽ മരിച്ചു

വെള്ളിയാഴ്ച പുലർചെ ഒരു മണിയോടെയാണ് സംഭവം. രാജ്യത്ത് ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകടമാണിത്. മാർചിൽ നടന്ന അപകടത്തിൽ ഗ്രൂപ് ക്യാപ്റ്റനായിരുന്ന എ ഗുപ്ത കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലും എയർഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് മുൻപ് ജനുവരിയിൽ രാജസ്ഥാനിലെ സുറത്ത്ഗഡിൽ മിഗ് 21 വിമാനം തകർന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.

Keywords:  News, New Delhi, India, National, Punjab, Pilot, Aircraft,  Punjab's Moga, Pilot Dies After IAF's MiG-21 Aircraft Crashes Near Punjab's Moga.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia