Viral Video | വിമാനം വൈകിയത് ഒരുമണിക്കൂറോളം; പൈലറ്റ് പറഞ്ഞ കാരണം കേട്ട് ഞെട്ടി യാത്രക്കാര്‍; വീഡിയോ വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) വിമാനം ഒരു മണിക്കൂറോളം വൈകിയതിന് പൈലറ്റ് പറഞ്ഞ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാര്‍. കാത്തിരുന്ന് മുഷിഞ്ഞ യാത്രക്കാരോട് പൈലറ്റ് വിമാനം വൈകിയതിനുള്ള കാരണം വ്യക്തമാക്കുന്ന വീഡിയോ വൈറലായിരിക്കയാണ്. വൈകിയതിന് താനാണ് കാരണക്കാരനെന്നും വിമാനത്തില്‍ വിതരണം ചെയ്ത സാന്‍ഡ് വിച് കഴിക്കാന്‍ കഴിയാതിരുന്ന കാബിന്‍ ക്രൂവിന് ഭക്ഷണം വാങ്ങിക്കൊടുത്തതാണെന്നും പൈലറ്റ് പറയുന്നു.

ഡെയ്‌ലി മെയിലാണ് ഈ വീഡിയോ അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ സംഭവം എവിടെയാണെന്നും പൈലറ്റിന്റെ പേര് എന്താണെന്നും വീഡിയോയില്‍ പറയുന്നില്ല. ക്രൂവിന് പിസ വാങ്ങാനായി വിമാനം മന:പൂര്‍വം വൈകിപ്പിച്ചതാണെന്ന പൈലറ്റിന്റെ വിശദീകരണം യാത്രക്കാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്.

Viral Video | വിമാനം വൈകിയത് ഒരുമണിക്കൂറോളം; പൈലറ്റ് പറഞ്ഞ കാരണം കേട്ട് ഞെട്ടി യാത്രക്കാര്‍; വീഡിയോ വൈറല്‍
 
പൈലറ്റിന്റെ വാക്കുകള്‍:

'എന്റെ സഹപ്രവര്‍ത്തകര്‍ ഒരു ഗുണവുമില്ലാത്ത സാന്‍ഡ് വിചുകള്‍ കഴിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ വീണ്ടും സുരക്ഷാ പരിശോധനയും പാസ് പോര്‍ട് പരിശോധനയും നടത്താന്‍ എനിക്ക് ടെര്‍മിനല്‍ വിടേണ്ടി വന്നു. യാത്രക്കാര്‍ കാത്തിരിക്കുമ്പോള്‍, വിമാനത്തിലെ ജീവനക്കാര്‍ക്ക് എന്തെങ്കിലും വാങ്ങാനായി വരി നില്‍ക്കുന്നത് ശരിയല്ലെന്നറിയാം. നിങ്ങളുടെ അപാരമായ ക്ഷമക്ക് നന്ദി'-എന്നും പൈലറ്റ് പറയുന്നുണ്ട്.

പൈലറ്റിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ പലരും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് അദ്ദേഹം വിമാനം വൈകിപ്പിച്ചത്. നന്നായി ഭക്ഷണം കഴിക്കൂ...സുരക്ഷിതമായി വിമാനം പറത്തൂ...എന്നാണ് ഒരാളുടെ പ്രതികരണം.

ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ യാത്രക്കാര്‍ എന്തുചെയ്യണം...സ്വയം പറക്കണോ എന്ന് മറ്റൊരാള്‍ തമാശയോടെ കുറിച്ചു. അവരും മനുഷ്യരാണ്. നന്നായി ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുള്ളവര്‍.-എന്ന് മറ്റൊരാള്‍ കമന്റിട്ടു. യാത്രക്കാരുടെ സമയത്തിന് ഒരു വിലയുമില്ലേ എന്നും ഒരാള്‍ ചോദിക്കുന്നുണ്ട്.


Keywords: Pilot admits to delaying flight over an hour to get food for his crew. Watch viral video, Mumbai, News, Pilot, Flight Dalay, Video, Social Media, Passengers, Instagram, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script