സദാശിവത്തെ ഗവര്‍ണറാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

 

ഡെല്‍ഹി: (www.kvartha.com 05.09.2014) കേരള ഗവര്‍ണറായി ചുമതലയേറ്റ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സദാശിവത്തെ കേരള ഗവര്‍ണറാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ബംഗളൂരു സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അലിയാണ് ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഭരണഘടനയുടെ 124ാം ചട്ടപ്രകാരം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നവര്‍ക്ക് മറ്റു പദവികള്‍ സ്വീകരിക്കാന്‍ വിലക്കുണ്ടെന്നിരിക്കെ   സദാശിവത്തിന് ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ അര്‍ഹതയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സദാശിവത്തിന്റെ നിയമനം റദ്ദാക്കണമെന്നും ഹര്‍ജി തീര്‍പ്പാകുന്നതുവരെ ഗവര്‍ണറെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും  വിലക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.

വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സദാശിവം കേരള ഗവര്‍ണറായി ചുമതലയേറ്റത്. നേരത്തെ സദാശിവത്തെ ഗവര്‍ണറാക്കുന്നതിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

സദാശിവത്തെ ഗവര്‍ണറാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കുമ്പളയില്‍ ബൈക്കില്‍ കറങ്ങുകയായിരുന്ന 16 കാരിയെയും 32 കാരനെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

Keywords:  New Delhi, Supreme Court of India, Justice, Congress, Bangalore, Governor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia