Marriage | ക്രികറ്റ് താരങ്ങളായ ഋതുരാജ് ഗെയ് ക് വാദും ഉത്കര്‍ഷ പവാറും വിവാഹിതരായി
Jun 4, 2023, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുനെ: (www.kvartha.com) ക്രികറ്റ് താരങ്ങളായ ഋതുരാജ് ഗെയ് ക് വാദും ഉത്കര്‍ഷ പവാറും വിവാഹിതരായി. ചെന്നൈ സൂപര്‍ കിങ്‌സിന്റെ ഐപിഎല്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഋതുരാജ് ഗെയ് ക് വാദ്. മഹാരാഷ്ട്ര വനിതാ ക്രികറ്റ് ടീമില്‍ അംഗമാണ് ഉത്കര്‍ഷ. പുനെ സ്വദേശിയായ ഈ ഇരുപത്തിനാലുകാരി ഓള്‍റൗന്‍ഡറാണ്.
2012-13, 2017-18 സീസണുകളില്‍ മഹാരാഷ്ട്ര അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. പിന്നീടാണ് സീനിയര്‍ ടീമിലേക്ക് എത്തിയത്. 18 മാസം മുന്‍പാണ് ഉത്കര്‍ഷ അവസാനമായി കളത്തിലിറങ്ങിയത്. നിലവില്‍ പുനെയിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് സയന്‍സസില്‍ (ഐഎന്‍എഫ്എസ്) പഠിക്കുകയാണ്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
2012-13, 2017-18 സീസണുകളില്‍ മഹാരാഷ്ട്ര അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. പിന്നീടാണ് സീനിയര്‍ ടീമിലേക്ക് എത്തിയത്. 18 മാസം മുന്‍പാണ് ഉത്കര്‍ഷ അവസാനമായി കളത്തിലിറങ്ങിയത്. നിലവില്‍ പുനെയിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് സയന്‍സസില്‍ (ഐഎന്‍എഫ്എസ്) പഠിക്കുകയാണ്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
ഐപിഎലില്‍ ചെന്നൈയുടെ കിരീടവിജയത്തിന് പിന്നാലെ, പ്രതിശ്രുത വധുവിനും മഹേന്ദ്രസിങ് ധോണിക്കുമൊപ്പമുള്ള ഋതുരാജിന്റെ ചിത്രം വൈറലായിരുന്നു. 'എന്റെ ജീവിതത്തിലെ വിവിഐപികള്‍' എന്ന കുറിപ്പോടെയാണ് ഋതുരാജ് ഈ ചിത്രം പങ്കുവച്ചത്.
പുനെ സ്വദേശിയായ ഋതുരാജ് ഗെയ് ക് വാദ് മഹാരാഷ്ട്ര പുരുഷ ക്രികറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ഇരുപത്തിയേഴു വയസ്സുകാരനായ ഗെയ് ക് വാദും ഉത്കര്‍ഷയും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഗെയ് ക് വാദും ഉത്കര്‍ഷയും ജിമില്‍ ഒരുമിച്ച് വര്‍ക് ഔട് ചെയ്യുന്നതിനിടയിലുള്ള ചിത്രം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഗെയ് ക് വാദിന്റെ പ്രണയത്തെക്കുറിച്ച് ഗോസിപുകള്‍ പരക്കാന്‍ തുടങ്ങിയത്. ആരാണ് ആ 'മിസ്റ്ററി ഗേള്‍' എന്ന തരത്തിലായിരുന്നു ചര്‍ചകള്‍. ഇടക്കാലത്ത് മറാഠി നടി സയാലി സജീവുമായി ചേര്‍ത്തും ഗെയ് ക് വാദിനെക്കുറിച്ച് ഗോസിപുകള്‍ പ്രചരിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



