എം.ബി.എ ബിരുദധാരിയായ യുവതി പോക്കറ്റടി കേസില്‍ കുടുങ്ങി

 


എം.ബി.എ ബിരുദധാരിയായ യുവതി പോക്കറ്റടി കേസില്‍ കുടുങ്ങി
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ പ്രശസ്തമായ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എം.ബി.എ ബിരുദമെടുത്ത യുവതി പോക്കറ്റടിക്കേസില്‍ അകപ്പെട്ട് ഇരുമ്പഴിക്കുള്ളിലായി. തമിഴ്‌നാട് സ്വദേശിനിയായ ജി.വി സ്മിത(24)യാണ് ജയിലിലായത്. ഒരു പതിറ്റാണ്ടിന് മുമ്പ് ബാംഗ്ലൂരില്‍ കുടിയേറിയതാണ് സ്മിതയുടെ കുടുംബം.

വിദ്യാഭ്യാസത്തിന് ശേഷം ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനിയില്‍ തൊഴില്‍ നേടണമെന്ന സ്വപ്‌നം പൊലിഞ്ഞതിനെ തുടര്‍ന്നാണ് സ്മിത പോക്കറ്റടി രംഗത്തേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു. അമ്മയെയും സഹോദരനെയും എങ്ങനെയെങ്കിലും സംരക്ഷിക്കണമെന്ന വാശിയായിയിരുന്ന കവര്‍ച്ചയ്ക്കിറങ്ങാന്‍ സ്മിതയെ പ്രേരിപ്പിച്ചത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ സ്മിതയുടെ അച്ഛന്‍ മരിച്ചിരുന്നു. അമ്മ വീട്ട് ജോലിയെടുത്താണ് പഠിപ്പിച്ചത്. സഹപാഠികളുടെ ആഢംബര ജീവിതം അനുകരിക്കാനുള്ള ത്വരയും സ്മിതയെ പോക്കറ്റടി രംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ച മറ്റൊരു കാരണമാണെന്ന് പാലീസ് പറഞ്ഞു.

പോക്കറ്റടി രംഗത്ത് അതിവിദഗ്ദ്ധയാണ് സ്മിതയെന്നും തിരക്കേറിയ ബസിനുള്ളില്‍ നുഴഞ്ഞ് കയറി പുരുഷന്‍മാരുടെ മണിപേഴ്‌സുകളും സ്ത്രീകളുടെ ബാഗുകളും അടിച്ച് മാറ്റുന്നതില്‍ പ്രത്യേക കഴിവുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്മിത നഗരത്തില്‍ പോക്കറ്റടി രംഗത്ത് സജീവമായിരുന്നു. പോക്കറ്റടിച്ച് കിട്ടുന്ന പണം കൂട്ടുകാരുമൊത്തു ചേര്‍ന്ന് കാറില്‍ കറങ്ങിയടിക്കാനും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ രാപാര്‍ത്ത് ധൂര്‍ത്തടിക്കുകയായിരുന്നു പതിവെന്നും പോലീസ് പറഞ്ഞു.

Keywords:  Bangalore, National, Robbery, Woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia