PhonePe | സാമ്പത്തിക വിവരങ്ങൾ എളുപ്പത്തിൽ പങ്കിടാം; 'അക്കൗണ്ട് അഗ്രഗേറ്റർ' സേവനം ആരംഭിച്ച് ഫോൺ‌പേ; ഉപഭോക്താക്കൾക്കുള്ള നേട്ടങ്ങൾ അറിയാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഫിൻ‌ടെക് കമ്പനിയായ ഫോൺ‌പേ അക്കൗണ്ട് അഗ്രഗേറ്റർ (AA) സേവനം ആരംഭിച്ചു. ഉപയോക്താക്കൾക്ക് എല്ലാ സാമ്പത്തിക വിവരങ്ങളും ധനകാര്യ സ്ഥാപനങ്ങളുമായി (RFIs) എളുപ്പത്തിൽ പങ്കിടാൻ സാധിക്കുന്ന പുതിയ സേവനമാണിത്. ഡിജിറ്റൽ കണക്ടിവിറ്റിയുടെ പുതിയ യുഗത്തിന് എഎ നെറ്റ്‌വർക്കുകൾ കളമൊരുക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിടിഒയുമായ രാഹുൽ ചാരി പ്രസ്താവനയിൽ പറഞ്ഞു.

PhonePe | സാമ്പത്തിക വിവരങ്ങൾ എളുപ്പത്തിൽ പങ്കിടാം; 'അക്കൗണ്ട് അഗ്രഗേറ്റർ' സേവനം ആരംഭിച്ച് ഫോൺ‌പേ; ഉപഭോക്താക്കൾക്കുള്ള നേട്ടങ്ങൾ അറിയാം

ഫോൺപേ ടെക്നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (PTSPL) വഴിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. നികുതി ഫയലിംഗ്, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഇൻഷുറൻസ് പോളിസി, വായ്പ അപേക്ഷകൾ, പുതിയ ഇൻഷുറൻസ് എടുക്കൽ, നിക്ഷേപ ഉപദേശം എന്നിവ ഈ സേവനം വഴി എളുപ്പത്തിൽ അപേക്ഷിക്കാം.

നിലവിലുള്ള സേവനങ്ങൾ താത്കാലികമായി നിർത്താനും സാധിക്കും. ഫോൺപേ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഇത് നേരിട്ട് ചെയ്യാം. യെസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എ യു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിങ്ങനെ നിരവധി സാമ്പത്തിക വിവര ദാതാക്കളുമായി (FPI) ബന്ധപ്പെട്ടാണ് പ്രവർത്തനം. ഈ മാസം അവസാനത്തോടെ കൂടുതൽ എഫ്പിഐകൾ സംയോജിപ്പിക്കാൻ സാധ്യതയുണ്ട്.

Keywords: News, National, Business, New Delhi, PhonePe, Account Aggregator, Finance, UPI,   PhonePe begins account aggregator services: All you need to know.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script