Allegation | 'പ്രധാനമന്ത്രിയുടെ മന്‍ കി ബാത് പ്രക്ഷേപണം കേള്‍ക്കാനെത്തിയില്ല'; 36 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിന് പുറത്തുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പരാതി
May 12, 2023, 14:25 IST
ചണ്ഡിഗഢ്: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത് പ്രക്ഷേപണം കേള്‍ക്കാനെത്തിയില്ലെന്ന കാരണത്താല്‍ 36 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിന് പുറത്തുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പരാതി. ചണ്ഡിഗഢിലെ പി ജി ഐ എം ഇ ആറിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
മന്‍ കി ബാതിന്റെ നൂറാം പതിപ്പിന്റെ പ്രക്ഷേപണ പരിപാടിയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ക്കാണ് ഹോസ്റ്റലിന് പുറത്തുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. നൂറാം പതിപ്പിന്റെ പ്രക്ഷേപണം കാംപസിലുണ്ടായിരിക്കുമെന്നും മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്നും പ്രിന്‍സിപല്‍ നഴ്സിങ് വിദ്യാര്‍ഥികളെ രേഖാമൂലം അറിയിച്ചിരുന്നു.
എന്നാല്‍ മൂന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ 28 പേരും ഒന്നാം വര്‍ഷത്തിലെ എട്ടുപേരും പരിപാടിയില്‍ പങ്കെടുത്തില്ല. പങ്കെടുക്കാത്തതിന്റെ കാരണവും ഇവര്‍ ബോധിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് ഒരാഴ്ച ഹോസ്റ്റലിനു പുറത്തിറങ്ങരുതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കാത്തവരെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് നേരത്തേതന്നെ ഹോസ്റ്റല്‍ വാര്‍ഡന്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ 36 പെണ്‍കുട്ടികളും ഈ വാക്ക് പാലിച്ചില്ല. തുടര്‍ന്ന് മേയ് മൂന്നിനാണ് ഇവര്‍ക്കെതിരേ നടപടിയുണ്ടായതെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
ഏപ്രില്‍ 30-നായിരുന്നു മന്‍ കി ബാതിന്റെ നൂറാമത് പ്രക്ഷേപണം. റേഡിയോ പ്രക്ഷേപണ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കുകയും കാരണം ബോധിപ്പിക്കാതിരിക്കുകയും ചെയ്ത മറ്റു വിദ്യാര്‍ഥികളും കാംപസിലുണ്ടായിരുന്നുവെന്നും ഇവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയുമെടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നഴ്സിങ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
വാര്‍ത്ത വിവാദമായതോടെ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഞാന്‍ മങ്കി ബാത് (Monkey baat) ഒരിക്കല്‍പ്പോലും കേട്ടിട്ടില്ല. ഞാനും ശിക്ഷിക്കപ്പെടുമോ? വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതില്‍ നിന്ന് ഒരാഴ്ച എന്നെ വിലക്കുമോ? എന്ന് കൃഷ്ണനാഗയില്‍ നിന്നുള്ള പതിനേഴാം ലോക്‌സഭയിലെ പാര്‍ലമെന്റ് അംഗം മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
Keywords: PGIMER bars 36 nursing students from leaving hostel for skipping PM Modi's 100th episode of Mann ki Baat, Chandigarh, News, Controversy, Mann ki Baat, Allegation, Campus, Media, Report, National.
മന്‍ കി ബാതിന്റെ നൂറാം പതിപ്പിന്റെ പ്രക്ഷേപണ പരിപാടിയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികള്‍ക്കാണ് ഹോസ്റ്റലിന് പുറത്തുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. നൂറാം പതിപ്പിന്റെ പ്രക്ഷേപണം കാംപസിലുണ്ടായിരിക്കുമെന്നും മുഴുവന്‍ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്നും പ്രിന്‍സിപല്‍ നഴ്സിങ് വിദ്യാര്‍ഥികളെ രേഖാമൂലം അറിയിച്ചിരുന്നു.
എന്നാല്‍ മൂന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ 28 പേരും ഒന്നാം വര്‍ഷത്തിലെ എട്ടുപേരും പരിപാടിയില്‍ പങ്കെടുത്തില്ല. പങ്കെടുക്കാത്തതിന്റെ കാരണവും ഇവര്‍ ബോധിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് ഒരാഴ്ച ഹോസ്റ്റലിനു പുറത്തിറങ്ങരുതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുക്കാത്തവരെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് നേരത്തേതന്നെ ഹോസ്റ്റല്‍ വാര്‍ഡന്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ 36 പെണ്‍കുട്ടികളും ഈ വാക്ക് പാലിച്ചില്ല. തുടര്‍ന്ന് മേയ് മൂന്നിനാണ് ഇവര്‍ക്കെതിരേ നടപടിയുണ്ടായതെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
വാര്‍ത്ത വിവാദമായതോടെ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഞാന്‍ മങ്കി ബാത് (Monkey baat) ഒരിക്കല്‍പ്പോലും കേട്ടിട്ടില്ല. ഞാനും ശിക്ഷിക്കപ്പെടുമോ? വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതില്‍ നിന്ന് ഒരാഴ്ച എന്നെ വിലക്കുമോ? എന്ന് കൃഷ്ണനാഗയില്‍ നിന്നുള്ള പതിനേഴാം ലോക്‌സഭയിലെ പാര്‍ലമെന്റ് അംഗം മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
Keywords: PGIMER bars 36 nursing students from leaving hostel for skipping PM Modi's 100th episode of Mann ki Baat, Chandigarh, News, Controversy, Mann ki Baat, Allegation, Campus, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.