Petrol pump | ഇന്ധനം നിറച്ച ശേഷം നൽകിയത് 2000 രൂപ; നിറച്ച പെട്രോൾ സ്‌കൂട്ടറിൽ നിന്ന് ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരൻ; വീഡിയോ വൈറൽ
May 24, 2023, 10:16 IST
ലക്‌നൗ: (www.kvartha.com) അടുത്തിടെ റിസർവ് ബാങ്ക് 2000 രൂപ നോട്ട് നിരോധിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ നോട്ടുകൾ 2023 സെപ്റ്റംബർ 30 വരെ പ്രാബല്യത്തിൽ തുടരും. നിരവധി പേർ പെട്രോൾ പമ്പിലും ഈ നോട്ട് നൽകുന്നുണ്ടെങ്കിലും പല പെട്രോൾ പമ്പുകളിൽ നോട്ട് എടുക്കാൻ വിസമ്മതിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
2000 രൂപ നോട്ട് നൽകിയപ്പോൾ പെട്രോൾ പമ്പുടമ സ്കൂട്ടറിൽ നിന്ന് ഒഴിച്ച പെട്രോൾ പുറത്തെടുത്ത സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ ഒരാൾ സ്കൂട്ടറിൽ പെട്രോൾ നിറച്ച ശേഷം പെട്രോൾ പമ്പ് ജീവനക്കാരന് 2000 രൂപ നോട്ട് നൽകിയപ്പോൾ അത് സ്വീകരിക്കാൻ ജീവനക്കാരൻ തയ്യാറായില്ല. വേറെ പണമൊന്നും നൽകാത്തതിനാൽ പെട്രോൾ പമ്പ് ജീവനക്കാരൻ സ്കൂട്ടറിൽ ഒഴിച്ച പെട്രോൾ പുറത്തെടുക്കാൻ തുടങ്ങി. സ്‌കൂട്ടർ ഉടമ സംഭവത്തിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നിങ്ങൾ എന്തിനാണ് വീഡിയോ ചെയ്യുന്നതെന്ന് മറ്റൊരു ജീവനക്കാരൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ, ലോക്കൽ പൊലീസിന് വിവരം നൽകിയിട്ടുണ്ടെന്ന് ജലൗൺ പൊലീസ് സോഷ്യൽ മീഡിയയിൽ മറുപടി നൽകി. 2000 രൂപ നോട്ട് എവിടെ ഉപയോഗിക്കാമെന്നും എവിടെ ഉപയോഗിക്കരുതെന്നും റിസർവ് ബാങ്ക് ഒരു നിയമവും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ പെട്രോൾ പമ്പ് ഉൾപ്പെടെ ഏത് സ്ഥലത്തും 2000 രൂപയുടെ നോട്ട് നൽകാമെന്നും ആർക്കും നിരസിക്കാനും കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
Keywords: News, National, Viral, Petrol Pump, Worker, Customer, Petrol pump worker drains out fuel as customer pay with Rs 2000 note. < !- START disable copy paste -->
2000 രൂപ നോട്ട് നൽകിയപ്പോൾ പെട്രോൾ പമ്പുടമ സ്കൂട്ടറിൽ നിന്ന് ഒഴിച്ച പെട്രോൾ പുറത്തെടുത്ത സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ ഒരാൾ സ്കൂട്ടറിൽ പെട്രോൾ നിറച്ച ശേഷം പെട്രോൾ പമ്പ് ജീവനക്കാരന് 2000 രൂപ നോട്ട് നൽകിയപ്പോൾ അത് സ്വീകരിക്കാൻ ജീവനക്കാരൻ തയ്യാറായില്ല. വേറെ പണമൊന്നും നൽകാത്തതിനാൽ പെട്രോൾ പമ്പ് ജീവനക്കാരൻ സ്കൂട്ടറിൽ ഒഴിച്ച പെട്രോൾ പുറത്തെടുക്കാൻ തുടങ്ങി. സ്‌കൂട്ടർ ഉടമ സംഭവത്തിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
UP : गाड़ी में भराया पेट्रोल, 2000 रुपए थमाए, पेट्रोल पंपकर्मी ने वापस पेट्रोल निकाल दिया
— News24 (@news24tvchannel) May 23, 2023
◆ घटना जालौन की है #MadhyaPradesh | 2000 Rupee Note | Petrol Pump pic.twitter.com/bwghS4sPfT
നിങ്ങൾ എന്തിനാണ് വീഡിയോ ചെയ്യുന്നതെന്ന് മറ്റൊരു ജീവനക്കാരൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ, ലോക്കൽ പൊലീസിന് വിവരം നൽകിയിട്ടുണ്ടെന്ന് ജലൗൺ പൊലീസ് സോഷ്യൽ മീഡിയയിൽ മറുപടി നൽകി. 2000 രൂപ നോട്ട് എവിടെ ഉപയോഗിക്കാമെന്നും എവിടെ ഉപയോഗിക്കരുതെന്നും റിസർവ് ബാങ്ക് ഒരു നിയമവും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ പെട്രോൾ പമ്പ് ഉൾപ്പെടെ ഏത് സ്ഥലത്തും 2000 രൂപയുടെ നോട്ട് നൽകാമെന്നും ആർക്കും നിരസിക്കാനും കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
Keywords: News, National, Viral, Petrol Pump, Worker, Customer, Petrol pump worker drains out fuel as customer pay with Rs 2000 note.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.