പെട്രോള്‍ വില കൂട്ടുമെന്ന് എണ്ണക്കമ്പനികള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെട്രോള്‍ വില കൂട്ടുമെന്ന് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും ഉയരാന്‍ സാധ്യത. പെട്രോള്‍ വില ലിറ്ററിന് 1.37 രൂപ അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിമനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അടുത്തയാഴ്ച പെട്രോള്‍ വില ലിറ്ററിനു മൂന്നു രൂപ വര്‍ധിപ്പിക്കോണ്ടിവരുമെന്നും എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.

പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവര്‍ സംയുക്തമായാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ വില വര്‍ധിപ്പിച്ച ശേഷം ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 1.37 രൂപ നഷ്ടത്തിലാണു വില്‍ക്കുന്നത്. ഇത് അടുത്തയാഴ്ചയോടെ 3.57 രൂപയാകും. അതിനാല്‍ പെട്രോള്‍ വില ഉടന്‍ കൂട്ടണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. ഇപ്പോള്‍ മൂന്നു കമ്പനികളുടെയും നഷ്ടം 1,80,000 കോടി രൂപയാണ്. നഷ്ടം കൂടിവരുന്നതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതായും എണ്ണക്കമ്പനികള്‍ പറയുന്നു.

വെളളിയാഴ്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ആദ്യപാദ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു. 22,452 കോടി രൂപ നഷ്ടത്തിലാണു കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പെട്രോളിന്റെ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നും ഐ ഒ സി ആവശ്യപ്പെട്ടു. ന്നു.

2010 ജൂണിലാണു വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു നല്‍കിയത്. ഇതിനുശേഷം പത്തിലധികം തവണ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നു പലപ്പോഴും ചെറിയ തോതില്‍ വില കുറയ്‌ക്കേണ്ടിവന്നു.

SUMMARY: With losses widening to Rs 3.56 per litre, public sector oil firms have sought an immediate hike in petrol price fanning speculations that the fuel prize.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia