പെട്രോള്‍വില ലിറ്ററിന് 2.46 രൂപ കുറച്ചു

 


ADVERTISEMENT

പെട്രോള്‍വില ലിറ്ററിന് 2.46 രൂപ കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ വല ലിറ്ററിന് 2.46 രൂപ കുറച്ചു. പുതിയവില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വില കുറച്ചത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വില കുറച്ച വിവരം പ്രഖ്യാപിച്ചത്.

ഡീസല്‍ വിലനിയന്ത്രണം ഭാഗികമായി നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. പരമാവധി വില്‍പ്പനവില നിര്‍ണയിച്ചു കൊണ്ട് ഡീസല്‍വില കൂട്ടാനാണ് നീക്കം. കഴിഞ്ഞ മാസം എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് എട്ട് രൂപയോളം ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ഓരോ ഡോളര്‍ കുറയുമ്പോഴും ആഭ്യന്തര വിപണിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 34 പൈസ കുറയ്ക്കാനാകുമെന്നാണ് കണക്ക്. രൂപയുടെ മൂല്യം ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു രൂപ കുറയുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 75 പൈസ മുതല്‍ 80 പൈസ വരെ ഉയര്‍ത്തേണ്ടി വരുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു.

Keywords: New Delhi, Petrol, Rate, Diesel, Price.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia