ന്യൂഡല്‍ഹി: പെട്രോള്‍ വല ലിറ്ററിന് 2.46 രൂപ കുറച്ചു. പുതിയവില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വില കുറച്ചത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വില കുറച്ച വിവരം പ്രഖ്യാപിച്ചത്.
ഡീസല്‍ വിലനിയന്ത്രണം ഭാഗികമായി നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. പരമാവധി വില്‍പ്പനവില നിര്‍ണയിച്ചു കൊണ്ട് ഡീസല്‍വില കൂട്ടാനാണ് നീക്കം. കഴിഞ്ഞ മാസം എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് എട്ട് രൂപയോളം ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ഓരോ ഡോളര്‍ കുറയുമ്പോഴും ആഭ്യന്തര വിപണിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 34 പൈസ കുറയ്ക്കാനാകുമെന്നാണ് കണക്ക്. രൂപയുടെ മൂല്യം ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു രൂപ കുറയുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 75 പൈസ മുതല്‍ 80 പൈസ വരെ ഉയര്‍ത്തേണ്ടി വരുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു.

Keywords: New Delhi, Petrol, Rate, Diesel, Price.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.