പെട്രോൾ വില 5 രൂപയും ഡീസൽ വില 4 രൂപയും കുറയ്ക്കും; തമിഴ്നാട്ടിൽ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ
Mar 13, 2021, 15:30 IST
ചെന്നൈ: (www.kvartha.com 13.03.2021) തമിഴ്നാട്ടിൽ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും കുറയ്ക്കുമെന്ന ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. അധികാരത്തിൽ എത്തിയാൽ ഗാർഹിക ഡിലിണ്ടറിന് 100 രൂപ സബ്സിഡി നൽകുമെന്നും 30 വയസ്സിൽ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകൾ എഴുതിതള്ളുമെന്നും ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ എം കെ സ്റ്റാലിന്‍ പറഞ്ഞു.
ഡിഎംകെ അധികാരത്തിൽ എത്തിയാൽ തമിഴ്നാട്ടിൽ മെഡികൽ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.
ഡിഎംകെ അധികാരത്തിൽ എത്തിയാൽ തമിഴ്നാട്ടിൽ മെഡികൽ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.
അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതികേസുകൾ വിചാരണ ചെയ്യാൻ തമിഴ്നാട്ടിൽ പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന കമീഷന്റെ നടപടി വേഗത്തിലാക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
Keywords: News, Assembly Election, Assembly-Election-2021, Election, Tamilnadu, DMK, Government, Petrol price will be reduced by Rs 5 and diesel by Rs 4; DMK with popular promises in Tamil Nadu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.