ന്യൂഡല്‍ഹി: പെട്രോളിന് ലീറ്ററിന് 2.02 രൂപ കുറച്ചു. പുതിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഒരാഴ്ച മുമ്പ് ലീറ്ററിന് 7.54 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.എണ്ണ കമ്പനികള്‍ 2.02 രൂപ കുറച്ചതോടെ വര്‍ദ്ധനവ് 5.52 രൂപയായി ചുരുങ്ങി.
കേരളം, ഡല്‍ഹി തുടങ്ങി ചില സംസ്ഥാനങ്ങള്‍ പെട്രോളിനു വര്‍ധിപ്പിച്ച വിലയില്‍ നിന്ന് പ്രാദേശിക വില്‍പന നികുതിയോ മൂല്യവര്‍ധിത നികുതിയോ ഈടാക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതനുസരിച്ച് വിലയില്‍ വീണ്ടും കുറവു വരും. ഡല്‍ഹിയില്‍ പെട്രോള്‍ വില 70.24 രൂപയായി കുറയും.
ക്രൂഡോയിലിന്റെ വില രാജ്യാന്തര വിപണിയില്‍ കുറഞ്ഞതാണു പെട്രോള്‍ വിലയില്‍ കുറവു വരുത്താന്‍ എണ്ണക്കമ്പനികളെ നിര്‍ബന്ധിതരാക്കിയത്. വില ബാരലിന് 124.37 ഡോളറായിരുന്നത് 115.77 ഡോളറായി താണു. വില 7.54 രൂപ വര്‍ധിപ്പിച്ചതിനെതിരെ പ്രതിപക്ഷത്തു നിന്നു മാത്രമല്ല, ഭരണപക്ഷത്തു നിന്നും വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.
വില വര്‍ധിപ്പിച്ചതു ശരിയായില്ല എന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി തന്നെ അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷം ഭാരത് ബന്ദ് നടത്തിയതിനു പുറമേ യുപിഎ ഘടകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

Keywords: Petrol price, New delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.