Fuel Price | ശുഭ വാർത്ത! പെട്രോളിന്റെയും ഡീസലിന്റെയും വില ഉടൻ കുറയുമോ?
Dec 12, 2023, 10:56 IST
ന്യൂഡെൽഹി: (KVARTHA) ഒരു വർഷത്തിലേറെയായി മാറ്റമില്ലാതെ തുടരുന്ന പെട്രോൾ, ഡീസൽ വില കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടി നൗ റിപ്പോർട്ട് ചെയ്തു. ക്രൂഡ് ഓയിൽ വിലയിടിവിന്റെ പശ്ചാത്തലത്തിൽ, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ധനകാര്യ-പെട്രോളിയം മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് പറയുന്നത്.

കഴിഞ്ഞ പാദത്തിൽ ഗണ്യമായ ലാഭം ഉണ്ടായതിനാൽ എണ്ണ വിപണന കമ്പനികളുടെ (OMC) നഷ്ടം കുറഞ്ഞു എന്നാണ് കണക്കാക്കുന്നത്. ക്രൂഡ് വില 75-80 ഡോളറിന്റെ പരിധിയിൽ തുടരുമെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ക്രൂഡോയിൽ വിലയിടിവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാനാണ് സർക്കാർ ശ്രമിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നതിനനുസരിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുന്നു. ഇന്ധന വില കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കാനും വഴിയൊരുക്കും.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിടിവ് കണക്കിലെടുത്ത് ആഭ്യന്തരമായി ഈ വിഷയം വളരെ സജീവമായി ചർച്ച ചെയ്യപ്പെടുന്നതിനാലാണ് വിലകുറക്കുന്ന കാര്യത്തിൽ സർക്കാരിനുള്ളിൽ ചർച്ച ആരംഭിച്ചതെന്ന് വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ മൂന്ന് പാദങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, എണ്ണ വിപണന കമ്പനികൾ വളരെ നല്ല ലാഭമാണ് നേടിയത്. ഒഎംസികൾ ഇപ്പോൾ പെട്രോളിന് എട്ട്-10 രൂപയും ഡീസലിൽ ലിറ്ററിന് മൂന്ന് - നാല് രൂപയും ലാഭം നേടുന്നതായാണ് റിപ്പോർട്ട് പറയുന്നത്.
വരും ദിവസങ്ങളിൽ ക്രൂഡ് ഓയിലിന്റെ വില 75 മുതൽ 80 ഡോളർ വരെ തുടരുമെന്നും അതിനാൽ വലിയ വർധനവിന് സാധ്യതയില്ലെന്നും പെട്രോളിയം മന്ത്രാലയം കരുതുന്നു. നിലവിൽ സാഹചര്യങ്ങൾ ഏറെക്കുറെ അനുകൂലമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഘടകങ്ങളാണിവ. കഴിഞ്ഞ വർഷം മെയ് 21നാണ് അവസാനമായി ഇന്ധനവില കുറച്ചത്. പുതിയ സാഹചര്യത്തിൽ, വില കുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: National, National-News, Lifestyle, New Delhi, Petrol, Diesel, Fuel Price, Petrol and diesel prices likely to drop...!?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.