Petition | ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി; ദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണമെന്നും വാദം

 
Petition in Supreme Court to speed up the search for Arjun, who went missing in a landslide in Shirur, Bangalore, News, Petition, Supreme Court,  Arjun, Malayalee, Rescue Operation, National News
Petition in Supreme Court to speed up the search for Arjun, who went missing in a landslide in Shirur, Bangalore, News, Petition, Supreme Court,  Arjun, Malayalee, Rescue Operation, National News

Photo: Arranged

ഗംഗാവാലി പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്താന്‍ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്


പുതിയ ബോടുകളടക്കം ലോറിയില്‍ എത്തിച്ചു
 

ബംഗളൂരു: (KVARTHA) ഷിരൂരില്‍ (Shirur) മണ്ണിടിഞ്ഞ് (Landslide) കാണാതായ (Missing) കോഴിക്കോട് സ്വദേശി അര്‍ജുന് (Kozhikode Native Arjun) വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ( Supreme Court) ഹര്‍ജി (Petition) . സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ( Adv Subhash Chandran) കോടിതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

കര്‍ണാടക സര്‍കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കാട്ടി കേന്ദ്രസര്‍കാരിനും കര്‍ണാടക സര്‍കാരിനും നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം, ബെലഗാവിയില്‍ നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് എത്തുന്നത് വൈകുമെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു സൂചനയുണ്ടായിരുന്നത്. ഗംഗാവാലി പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്താന്‍ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. ഇതിനായി പുതിയ ബോടുകളടക്കം ലോറിയില്‍ എത്തിച്ചു.

മണ്ണിടിച്ചിലുണ്ടായി ആറാംദിവസവും രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസങ്ങളേക്കാള്‍ കൂടുതല്‍ ടിപര്‍ ലോറികളും പ്രദേശത്തുണ്ട്. അധികം വാഹനങ്ങള്‍ എത്തിയതോടെ മണ്ണുമാറ്റുന്ന പ്രവൃത്തികള്‍ വേഗത്തിലായി. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞദിവസം 10 മണിവരെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് എട്ടുമണിയോടെ തന്നെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia