ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

 


ന്യൂഡെല്‍ഹി: (www.kvartha.com 13.03.2022) ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്ന് ബിജെപി എംപി ടി ജി വെങ്കിടേഷ് അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപോര്‍ടില്‍ പറയുന്നു.

ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി


വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിനു വളര്‍ച്ചയുണ്ടാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് വ്യോമ, പ്രതിരോധ മന്ത്രാലയങ്ങള്‍ കെഎസ്‌ഐഡിസിയുമായി ചര്‍ച നടത്തണം.

തിരുവനന്തപുരം, കൊച്ചി ടൂറിസം സര്‍ക്യൂടുമായി ശബരിമലയെ ബന്ധിപ്പിക്കാന്‍ ടൂറിസം മന്ത്രാലയം മുന്നോട്ടുവരണമെന്നും സമിതി നിര്‍ദേശിച്ചു. കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്‌ഐഡിസി 2020 ജൂണില്‍ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപോര്‍ടില്‍ പറയുന്നു.

പദ്ധതിക്കായി വ്യോമസേനയുടെ 'സൈറ്റ് ക്ലിയറന്‍സ്' ലഭിച്ചിട്ടുണ്ട്. മറ്റു നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല, സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപോര്‍ട് ഡിസംബറില്‍ നല്‍കാമെന്ന് കെഎസ്‌ഐഡിസി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപോര്‍ടില്‍ പറയുന്നു.

Keywords: Permission of Sabarimala Airport, Sabarimala Temple, News, Airport, Parliament, Travel & Tourism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia